• ഒറ്റ ദിവസം കൊണ്ട് 15K ലൈക്..! നിറഞ്ഞാടി ഫസൽ ഗഫൂറിന്റെ പേരിലുള്ള വ്യാജ പേജ്

    ·

    MES ട്രുസ്ടിനു കീഴിലുള്ള കോളേജുകളിൽ നിഖാബ് നിരോധനവുമായി ബന്ധപ്പെട്ടു സാമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന MES പ്രസിഡണ്ട് ഫസൽ ഗഫൂറിന്റെ പേരിൽ നിർമിക്കപ്പെട്ട വ്യാജ ഫേസ്ബുക് പേജ് ഒറ്റ ദിവസം കൊണ്ട് പതിനയ്യായിരം ലൈക്കുകൾ നേടി. (https://www.facebook.com/Dr-Fazal-Gafoor-1277421159074325/ ) മെയ് രണ്ടിന് രാത്രി നിർമിക്കപ്പെട്ട പേജിൽ ഹിജാബിനെയും ബുർഖയെയുമെല്ലാം പരിഹസിക്കുന്ന കുറച്ചു പോസ്റ്റുകളും പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. നിരോധനത്തെ ശക്തമായി എതിർക്കുന്ന സമസ്തയെയും പൊട്ടുകളിലൂടെ പരിഹസിക്കുന്നുണ്ട്. യഥാർത്ഥ പേജാണെന്നു കരുതി ധാരാളം ആളുകൾ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ…

    Read More

  • എമ്ബപ്പയ്ക്ക് വിലക്ക്

    ·

    പി എസ് ജിയുടെ കഷ്ടകാലം തുടരുകയാണ്. മോശം ഫോമിനും പരിക്കുകള്‍ക്കും ഒപ്പം പി എസ് ജിയുടെ യുവതാരം എമ്ബപ്പെയ്ക്ക് വിലക്ക് കൂടെ ലഭിച്ചിരിക്കുകയാണ്. റെന്നെസിനെതിരെ നേടിയ ചുവപ്പ് കാര്‍ഡിലാണ് കൂടുതല്‍ അച്ചടക്ക നടപടികള്‍ എമ്ബപ്പെയെ തേടി എത്തിയിരിക്കുന്നത്. എമ്ബപ്പെയെ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്കാനാണ് അച്ചടക്ക സമിതി തീരുമാനിച്ചത്. ഇതോടെ ഈ സീസണില്‍ എമ്ബപ്പെ ഇനി കളിക്കില്ല എന്ന് ഏകദേശം ഉറപ്പായി. കളിക്കുന്നു എങ്കില്‍ തന്നെ അത് ലീഗിലെ അവസാന മത്സരത്തില്‍ റിയിംസിനെതിരെ ആയിരിക്കും. എമ്ബപ്പെയ്ക്ക് വിലക്ക്…

    Read More

  • മത സംഘടനകള്‍ ആത്മപരിശോധന നടത്തണമെന്ന് മന്ത്രി കെ ടി ജലീല്‍

    ·

    തിരുവനന്തപുരം: കോളജില്‍ മുഖം മറച്ചുള്ള വസ്​ത്രധാരണം നിരോധിച്ച എംഇഎസിന്‍റെ നടപടിയ്ക്ക് പിന്തുണയുമായി മന്ത്രി കെ ടി ജലീല്‍. മതം അനുശാസിക്കാത്ത വസ്ത്രധാരണ രീതി തുടരേണ്ടതുണ്ടോയെന്ന് മുസ്ലിം മത സംഘടനകള്‍ ആത്മപരിശോധന നടത്തണമെന്ന് കെ ടി ജലീല്‍ പറഞ്ഞു. ഹജ്ജ് ചെയ്യുമ്ബോഴും നിസ്കരിക്കുമ്ബോഴും മുസ്ലീം സ്ത്രീകള്‍ മുഖം മറയ്ക്കാറില്ല. സ്ത്രീകള്‍ മുഖവും പുറംകൈയും മറയ്ക്കരുതെന്ന് ഇസ്ലാം മതം പറയുന്നുമുണ്ട്. ഇങ്ങനെയെല്ലാമായിട്ടും ബുര്‍ഖ ധരിക്കണമെന്ന് ചിലര്‍ വാശിപിടിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, വസ്ത്രധാരണ രീതിയില്‍ ഏതെങ്കിലും ഒരു തീരുമാനം…

    Read More

  • എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള സമയം നീട്ടി

    ·

    തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടുന്നതിന് ഹൈക്കോടതി സമയ പരിധി നീട്ടി നല്‍കി. ഈ മാസം 15 വരെയാണ് നീട്ടി നല്‍കിയത്. വിധി നടപ്പാക്കാന്‍ കൂടുതല്‍ സമയം തേടിയുള്ള കെഎസ്‌ആര്‍ടിസിയുടെ ഉപഹര്‍ജിയിലാണ് നടപടി. ഈ വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ അടുത്ത തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. കെഎസ്‌ആര്‍ടിസിയിലെ 1565 എം പാനല്‍ ഡ്രൈവര്‍മാരെ ഏപ്രില്‍ 30 നകം പിരിച്ചുവിടണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി പിന്നീട് സുപ്രീം കോടതിയെ…

    Read More

  • എം.ഇ.എസിന്റെ നിലപാട് മൗലികാവകാശങ്ങളുടെ ലംഘനം: സമസ്ത

    ·

    കോഴിക്കോട്: പെണ്‍കുട്ടികളുടെ വസ്ത്രധാരണയുമായി ബന്ധപ്പെട്ട് എം.ഇ.എസ് കൈക്കൊണ്ട നടപടി ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ പൗരന്മാര്‍ക്ക് അനുവദിച്ച മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും എം.ഇ.എസിന്റെ കലാലയങ്ങളില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മുഖം മറച്ച വസ്ത്രധാരണ അനുവദിക്കില്ലെന്ന സര്‍ക്കുലര്‍ അംഗീകരിക്കാനാവില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം അഭിപ്രായപ്പെട്ടു. സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രധാരണ രീതികളെ കുറിച്ച് ശരീഅത്ത് വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ത്രീകളുടെ മുഖാവരണം സംബന്ധിച്ച് വിശുദ്ധ ഖുര്‍ആനും നബിചര്യയും പ്രത്യേകം പരാമര്‍ശിച്ചിട്ടുള്ളതാണ് എന്നിരിക്കെ അത്തരം വിഷയങ്ങളില്‍ ഭേദഗതി വരുത്താന്‍ ആര്‍ക്കും…

    Read More

  • എഎപി എംഎല്‍എ ബിജെപിയില്‍

    ·

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ഗാന്ധി നഗര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ അനില്‍ ബാജ്‌പേയി ആണ് ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി വിജയ് ഗോയലിന്റെ നേതൃത്വത്തില്‍ അനില്‍ ബാജ്‌പേയിയെ ബിജെപി അംഗത്വം നല്‍കി സ്വീകരിച്ചു. മെയ് 12 ന് ഡല്‍ഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എഎപി എംഎല്‍എ ബിജെപിയില്‍ കുടിയേറിയത്.

    Read More

  • അന്തര്‍ സംസ്ഥാന ബസുകളുടെ നിരക്ക് ഏകീകരിക്കാന്‍ നടപടി

    ·

    അന്തര്‍ സംസ്ഥാന ബസുകളുടെ നിരക്ക് ഏകീകരിക്കാന്‍ ശിപാര്‍ശ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. സര്‍വീസുകള്‍ക്കായി 50 ആഡംബര ബസുകള്‍ പാട്ടത്തിനെടുക്കുമെന്നും മന്ത്രി പറഞ്ഞു. മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനിലായിരുന്നു മന്ത്രിയുടെ പ്രതികരണം. അന്തര്‍സംസ്ഥാന ബസുകള്‍ നടത്തുന്ന ടിക്കറ്റ് നിരക്കിലെ കൊള്ള നിയന്ത്രിക്കാന്‍ നിരക്ക് നിയന്ത്രിക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ടാക്സി – ഓട്ടോ നിരക്കുകള്‍ പരിഷ്കരിക്കാന്‍ വേണ്ടി നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനോട് തന്നെ ഇക്കാര്യത്തില്‍ ശിപാര്‍ശ…

    Read More

  • കള്ളവോട്ട്: മൂന്ന് പേര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു

    ·

    കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറയില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ ക്രിമിനല്‍ കേസ്. എം.വി സലീന, കെ.പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെയാണ് കേസ്. പരിയാരം പൊലീസാണ് കേസെടുത്തത്. ആള്‍മാറാട്ടം നടത്തി കള്ളവോട്ട് ചെയ്തതിനാണ് കേസ്. പിലാത്തറ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ കള്ളവോട്ട് നടന്നുവെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു. പഞ്ചായത്ത് അംഗം സലീനയും മുൻ പഞ്ചായത്ത് അംഗം സുമയ്യയും പത്തൊൻപതാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാരല്ല. ഇവര്‍ രണ്ട് പേരും ബൂത്ത് മാറി വോട്ട് ചെയ്തു. യഥാര്‍ത്ഥ…

    Read More