• വിദേശത്തുനിന്ന് മടങ്ങിയിട്ടും വീട്ടില്‍ എത്താത്ത പ്രവാസികള്‍ എവിടെ? പോലീസ് വിവരം ശേഖരിക്കുന്നു

    ·

    [ad_1] വടകര: വിദേശത്തുനിന്ന് മടങ്ങിയിട്ടും വീട്ടിലെത്താതിരിക്കുകയോ, എത്തിയശേഷം കാണാതാവുകയോ ചെയ്യുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നു. സ്വര്‍ണക്കടത്തുസംഘങ്ങളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണിത്. 10 ദിവസത്തിനിടെ കോഴിക്കോട് ജില്ലയില്‍മാത്രം ഇത്തരത്തിലുള്ള മൂന്ന് പരാതികളാണ് ഉയര്‍ന്നത്. ഒന്ന് പേരാമ്പ്രയിലും ഒരോന്നുവീതം വളയത്തും നാദാപുരത്തും. മൂന്നിനും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ട്. സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോവുകയും പിന്നീട് മരിച്ചനിലയില്‍ കാണുകയും ചെയ്ത പേരാമ്പ്ര പന്തിരിക്കരയിലെ ഇര്‍ഷാദ് മേയ് 13-ന് നാട്ടിലെത്തിയെങ്കിലും വീട്ടിലെത്തിയിരുന്നില്ല. പോലീസാണ് ഇയാളെ വീട്ടിലെത്തിച്ചത്. മേയ് 23-ന് വയനാട്ടിലേക്കെന്നുംപറഞ്ഞ് പോയ ഇര്‍ഷാദ് പിന്നെ…

    Read More

  • “ഹെല്‍മറ്റില്‍ ക്യാമറ വയ്ക്കുന്നവര്‍ക്ക് ഒരൊറ്റ ചിന്ത മാത്രം..” നിരോധനത്തില്‍ നിലപാട് വ്യക്തമാക്കി എംവിഡി!

    ·

    [ad_1] സംസ്ഥാനത്തെ ഇരുചക്ര വാഹന യാത്രക്കാ‍ർ ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിക്കുന്നത് വിലക്കിയ മോട്ടോർ വാഹന വകുപ്പ് ഉത്തരവിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കത്തിപ്പടരുകയാണ്. ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിച്ചത് കണ്ടെത്തിയാൽ 1000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. ആവശ്യമെങ്കിൽ മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും കഴിഞ്ഞ ദിവസം ട്രാൻസ്പോർട്ട് കമ്മീഷണർ ഉദ്യോഗസ്ഥര്‍ക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇതിനെത്തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നത്. അടുത്തിടെ ഉണ്ടായ അപകടങ്ങളിൽ ക്യാമറ വച്ച ഹെൽമറ്റ് ധരിച്ചവർക്ക് പരിക്കേൽക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ…

    Read More

  • പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയല്‍; പിഴ ഈടാക്കും

    ·

    [ad_1] തുറസ്സായ സ്ഥലത്ത് പ്ലാസ്റ്റിക് കത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 5000 മുതൽ 25,000 രൂപവരെ പിഴയുണ്ടാകും. 50 മെെക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ഷീറ്റ് കെെവശം വെച്ചാൽ ടണ്ണിന് 5000 പിഴയീടാക്കും. തദ്ദേശസ്ഥാപനങ്ങൾക്കാണ് എല്ലാത്തരം പരിശോധനകളുടെയും ചുമതല. നിരോധിച്ച പ്ലാസ്റ്റിക് കെെവശം വെയ്ക്കുന്ന ഉപഭോക്താക്കൾക്ക് ഇപ്പോൾ‍ ഉപദേശവും ബോധവത്കരണവും മാത്രമാണ് സംസ്ഥാനത്തുള്ളത്. ഇവരിൽ നിന്നും പിഴ ഈടാക്കുന്നത് സർക്കാർ പരി​ഗണനയിലുണ്ട്. നിരോധിത ഉത്പന്നങ്ങളുടെ ഉത്പാദനം, ഇറക്കുമതി, സംഭരണം, വിൽപ്പന എന്നിവയ്ക്കാണ് ഇപ്പോൾ പിഴ ഈടാക്കുക. ഇത് ആദ്യം 10,000, രണ്ടാമത്…

    Read More

  • നാളെ കറന്‍റ് പോയാല്‍ എന്തു ചെയ്യും? കെഎസ്ഇബിയില്‍ വിളിക്കേണ്ട; അവിടെ ആരും കാണില്ല!

    ·

    [ad_1] സാധാരണ ഗതിയിൽ കറന്‍റ്  പോയാല്‍ എല്ലാവരും എന്താ ആദ്യം ചെയ്യുക. അടുത്ത വീട്ടില്‍ ലൈറ്റ് ഉണ്ടോയെന്ന് നോക്കും. പിന്നെ കെഎസ്ഇബിയില്‍ വിളിച്ച് പരാതി പറയും. എന്നിട്ടും കാര്യമുണ്ടായില്ലേല്‍ ഒരിക്കല്‍ കൂടി വിളിക്കും, രോഷമറിയിക്കും. ഇതിന് ശേഷവും തിരിഞ്ഞു നോക്കാതിരുന്നാല്‍ കെഎസ്ഇബിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമറിയിച്ച് ഒരു പോസ്റ്റും ഇട്ടേക്കാം. എന്നാല്‍, നാളെ കറന്‍റ് പോയാല്‍ എന്ത് ചെയ്യും? ഇരുട്ടില്‍ തന്നെ ഇരിക്കേണ്ടി വന്നേക്കും എന്നേ പറയാനുള്ളൂ. വൈദ്യുതി മേഖലയിൽ നാളെ തൊഴിലാളി യൂണിയനുകൾ ദേശീയ പ്രക്ഷോഭം…

    Read More

  • പത്ത് ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ, പണി ചെയ്യാൻ ആളുമില്ല; ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് പെ‌ർമനന്റ് വിസ വാരിക്കോരി നൽകാൻ തയ്യാറായി കാനഡ

    ·

    [ad_1] ഒട്ടാവ: തൊഴിലാളികളുടെ ക്ഷാമം കാരണം നട്ടം തിരിയുകയാണ് കാനഡ. നിലവിൽ പത്ത് ലക്ഷത്തോളം ഒഴിവുകളാണ് രാജ്യത്തെ വിവിധ തസ്തികകളിലായി ഉള്ളത്. ഒരു വർഷത്തിനിടെ മൂന്ന് ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങളാണ് കാനഡയിൽ സൃഷ്ടിക്കപ്പെട്ടത്. എന്നാൽ ഈ ഒഴിവുകൾ നികത്താൻ മാത്രമുള്ള തൊഴിലാളികൾ രാജ്യത്ത് ഇല്ലെന്നതാണ് സ്ഥിതി വഷളാക്കുന്നത്. ഇന്ത്യയുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നുള്ളവരിലാണ് കാനഡയുടെ നോട്ടം. 2022 മേയിൽ പുറത്തിറങ്ങിയ കാനഡയുടെ ലേബർ ഫോഴ്സ് സർവേയിലാണു രാജ്യത്തെ തൊഴിലവസരങ്ങളുടെ അവസ്ഥ വ്യക്തമാക്കുന്നത്. ഈ…

    Read More

  • ’36 വർഷം മുമ്പ് അലക്കി മടക്കിവെച്ച കുഞ്ഞുടുപ്പ് ഉമ്മയുടെ അലമാരയില്‍ വല്യ പെരുന്നാളും കാത്തിരിപ്പുണ്ട്’- കണ്ണുനനയിക്കും കുറിപ്പ്

    ·

    [ad_1] “36 വര്‍ഷം മുന്‍പ് കുളത്തില്‍ വീണ് മരിച്ച സഹോദരനെ കുറിച്ച് ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി യുവാവ്. എടവണ്ണ സ്വദേശി അംജദ് വടക്കനാണ് താന്‍ കണ്ടിട്ടില്ലാത്ത ജ്യേഷ്ഠ സഹോദരനെ കുറിച്ച് നൊമ്പര കുറിപ്പ് എഴുതിയത്.   ചെറിയ പെരുന്നാളിന് ഇട്ടതിന് ശേഷം അലക്കി, വൃത്തിയാക്കി മടക്കി വെച്ച ഒരു പുത്തൻ കുഞ്ഞുടുപ്പ് ഇപ്പോഴും ഉമ്മയുടെ അലമാരയിൽ വലിയ പെരുന്നാളും കാത്തിരിപ്പുണ്ടെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ആ കുഞ്ഞുടുപ്പിടാനുള്ള പൊന്നുമോൻ ഇനി ഒരിക്കലും ഈ ലോകത്തേക്ക് വരില്ലെന്ന് ഉമ്മയ്ക്ക്…

    Read More

  • ‘ലോഗിന്‍ അപ്രൂവല്‍’ വരുന്നു; ഇന്‍സ്റ്റാഗ്രാമിനെയും ഫെയ്‌സ്ബുക്കിനേയും പോലെ വാട്‌സാപ്പും

    ·

    [ad_1] വാട്‌സാപ്പ് നമ്മുടെയെല്ലാം ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുന്നു. വ്യക്തിഗത സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം കൈമാറുന്നതിന് പുറമെ ഓഫീസുകളിലെ ഔദ്യോഗിക വിവര കൈമാറ്റങ്ങള്‍ക്കും ഗ്രൂപ്പ് വീഡിയോ കോളുകള്‍ക്കും പണമിടപാടുകള്‍ക്കുമെല്ലാം വാട്‌സാപ്പ് ഉപയോഗിക്കുന്നുണ്ട്. ഉപയോഗം ഈ രീതിയില്‍ പ്രാധാന്യം അര്‍ഹിക്കുന്നതുകൊണ്ടു തന്നെ വാട്‌സാപ്പ് അക്കൗണ്ടുകളുടെ സുരക്ഷ അതിപ്രധാനമാണ്. അതിന് വേണ്ടി ‘ലോഗിന്‍ അപ്രൂവല്‍’ എന്ന പേരില്‍ പുതിയൊരു ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സാപ്പിന്റെ ഡെവലപ്പര്‍മാര്‍. നിലവില്‍ നിര്‍മാണഘട്ടത്തിലിരിക്കുന്ന ഈ ഫീച്ചര്‍ ബീറ്റ ഉപഭോക്താക്കള്‍ക്ക് പോലും ഇപ്പോള്‍ ലഭ്യമായിട്ടില്ല. വാബീറ്റാ…

    Read More

  • ഭർത്താവുമായുള്ള തർക്കം; മക്കളുമായി യുവതി കിണറ്റിൽ ചാടി; നാല് കുട്ടികൾക്കും ദാരുണാന്ത്യം; അമ്മ രക്ഷപ്പെട്ടത് തലനാഴിരയ്ക്ക്

    ·

    [ad_1] ജയ്പൂർ: വീട്ടിലെ നിരന്തരമായ വഴക്കിനെ തുടർന്ന് ഒരുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞുൾപ്പെടെ നാല് കുട്ടികളെയും കൊണ്ട് യുവതി കിണറ്റിൽ ചാടി. സംഭവത്തിൽ നാല് കുട്ടികൾ മരിക്കുകയും യുവതി രക്ഷപ്പെടുകയും ചെയ്തു. രാജസ്ഥാനിലെ അജ്മീർ ജില്ലയിലാണ് സംഭവം. നാല് കുട്ടികളിൽ ഇളയത് ഒരു മാസം പ്രായമുള്ള കുഞ്ഞായിരുന്നു. മംഗല്യവാസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 32കാരിയായ മാത്യയാണ് കുട്ടികളെയും കൊണ്ട് വെള്ളിയാഴ്ച കിണറ്റിൽ ചാടിയത്. കോമൾ (4), റിങ്കു (3), രാജ്‌വീർ (2),…

    Read More

  • ജഗ്ദീപ് ധന്‍കര്‍ രാജ്യത്തിന്റെ 14ാമത് ഉപരാഷ്ട്രപതി

    ·

    [ad_1] ദില്ലി : ഇന്ത്യയുടെ 14ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകര്‍. 528 വോട്ടുകളുടെ വലിയ വിജയമാണ് ധൻകര്‍ നേടിയിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 372 വോട്ട് വേണമെങ്കില്‍ വോട്ടെടുപ്പിന് മുന്‍പ് തന്നെ 527 വോട്ട് ധൻകര്‍ ഉറപ്പിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആൽവയ്ക്ക് 182 വോട്ട് മാത്രമാണ് നേടാനായത്. 15 വോട്ടുകൾ അസാധുവായി. 200 വോട്ടുകൾ ഉറപ്പിച്ചിരുന്ന പ്രതിപക്ഷത്തിന് എന്നാൽ അതുപോലും നേടാനായില്ല. 780 എംപിമാരിൽ 725 പേരാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി വോട്ട് ചെയ്തു. അസുഖബാധിതർ ആയതിനാൽ രണ്ട്…

    Read More

  • ഹെല്‍മറ്റില്‍ ക്യാമറ നിരോധിച്ചു; വിലക്ക് ലംഘിച്ചാല്‍ ആയിരം രൂപ പിഴ, 3 മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും

    ·

    [ad_1] തിരുവനന്തപുരം: ഇരുചക്ര വാഹന യാത്രക്കാ‍ർ ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിക്കുന്നത് വിലക്കി മോട്ടോർ വാഹന വകുപ്പ്. ഹെൽമറ്റുകളുടെ ഘടനയിൽ വരുത്തുന്ന മാറ്റം അപകടങ്ങൾ ഉണ്ടാക്കുമെന്നതിനാലാണ് നടപടി. ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിച്ചത് കണ്ടെത്തിയാൽ 1000 രൂപ പിഴ ഈടാക്കാനും ആവശ്യമെങ്കിൽ മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി. അടുത്തിടെ ഉണ്ടായ അപകടങ്ങളിൽ ക്യാമറ വച്ച ഹെൽമറ്റ് ധരിച്ചവർക്ക് പരിക്കേൽക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുട‍ർന്നാണ് തീരുമാനം. …

    Read More