Trending

  • പത്രാധിപർ സഹകകരിക്കാത്ത വാർഷിക കാമ്പയിനുമായി സുപ്രഭാതം ദിനപത്രം ..!

    ·

    കേരളത്തിലെ പ്രബല മുസ്‌ലിം സംഘടനായ സമസ്‌ത യുടെ ഉടമസ്ഥതയിലുള്ള സുപ്രഭാതം ദിനപത്രത്തിന്റ ഒൻപതാം വാർഷികപ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്തും സംഘടനാ പ്രവർത്തകരെ ആശകയിലാഴ്ത്തി പത്രത്തിന്റെ എഡിറ്ററും ദാറുൽ ഹുദാ യൂണിവേഴ്സിറ്റിയുടെ ചാന്സിലറുമായ ബഹാഉദ്ധീൻ നദ്‌വിയുടെ പിന്മാറ്റം. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പൊതു പ്രചാരണ പ്രവർത്തനങ്ങളോട് സഹകരിക്കാതെ എഡിറ്ററുടെ നിലപാട് പത്രത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നു നേതാക്കളും സമ്മതിക്കുന്നു. സോഷ്യൽ മീഡിയ വഴി നടത്തിയ പ്രചാരണ പ്രവർത്തനങ്ങളിൽ ഒട്ടുമിക്ക നേതാക്കളും പങ്കെടുത്തെങ്കിലും നദ്‌വി പങ്കെടുത്തിരുന്നില്ല. സ്ഥിരമായി സോഷ്യൽ മീഡിയയിൽ ഇടപെടുന്ന…

    Read More

  • ഒറ്റ ദിവസം കൊണ്ട് 15K ലൈക്..! നിറഞ്ഞാടി ഫസൽ ഗഫൂറിന്റെ പേരിലുള്ള വ്യാജ പേജ്

    ·

    MES ട്രുസ്ടിനു കീഴിലുള്ള കോളേജുകളിൽ നിഖാബ് നിരോധനവുമായി ബന്ധപ്പെട്ടു സാമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന MES പ്രസിഡണ്ട് ഫസൽ ഗഫൂറിന്റെ പേരിൽ നിർമിക്കപ്പെട്ട വ്യാജ ഫേസ്ബുക് പേജ് ഒറ്റ ദിവസം കൊണ്ട് പതിനയ്യായിരം ലൈക്കുകൾ നേടി. (https://www.facebook.com/Dr-Fazal-Gafoor-1277421159074325/ ) മെയ് രണ്ടിന് രാത്രി നിർമിക്കപ്പെട്ട പേജിൽ ഹിജാബിനെയും ബുർഖയെയുമെല്ലാം പരിഹസിക്കുന്ന കുറച്ചു പോസ്റ്റുകളും പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. നിരോധനത്തെ ശക്തമായി എതിർക്കുന്ന സമസ്തയെയും പൊട്ടുകളിലൂടെ പരിഹസിക്കുന്നുണ്ട്. യഥാർത്ഥ പേജാണെന്നു കരുതി ധാരാളം ആളുകൾ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ…

    Read More

  • മത സംഘടനകള്‍ ആത്മപരിശോധന നടത്തണമെന്ന് മന്ത്രി കെ ടി ജലീല്‍

    ·

    തിരുവനന്തപുരം: കോളജില്‍ മുഖം മറച്ചുള്ള വസ്​ത്രധാരണം നിരോധിച്ച എംഇഎസിന്‍റെ നടപടിയ്ക്ക് പിന്തുണയുമായി മന്ത്രി കെ ടി ജലീല്‍. മതം അനുശാസിക്കാത്ത വസ്ത്രധാരണ രീതി തുടരേണ്ടതുണ്ടോയെന്ന് മുസ്ലിം മത സംഘടനകള്‍ ആത്മപരിശോധന നടത്തണമെന്ന് കെ ടി ജലീല്‍ പറഞ്ഞു. ഹജ്ജ് ചെയ്യുമ്ബോഴും നിസ്കരിക്കുമ്ബോഴും മുസ്ലീം സ്ത്രീകള്‍ മുഖം മറയ്ക്കാറില്ല. സ്ത്രീകള്‍ മുഖവും പുറംകൈയും മറയ്ക്കരുതെന്ന് ഇസ്ലാം മതം പറയുന്നുമുണ്ട്. ഇങ്ങനെയെല്ലാമായിട്ടും ബുര്‍ഖ ധരിക്കണമെന്ന് ചിലര്‍ വാശിപിടിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, വസ്ത്രധാരണ രീതിയില്‍ ഏതെങ്കിലും ഒരു തീരുമാനം…

    Read More

  • എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള സമയം നീട്ടി

    ·

    തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടുന്നതിന് ഹൈക്കോടതി സമയ പരിധി നീട്ടി നല്‍കി. ഈ മാസം 15 വരെയാണ് നീട്ടി നല്‍കിയത്. വിധി നടപ്പാക്കാന്‍ കൂടുതല്‍ സമയം തേടിയുള്ള കെഎസ്‌ആര്‍ടിസിയുടെ ഉപഹര്‍ജിയിലാണ് നടപടി. ഈ വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ അടുത്ത തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. കെഎസ്‌ആര്‍ടിസിയിലെ 1565 എം പാനല്‍ ഡ്രൈവര്‍മാരെ ഏപ്രില്‍ 30 നകം പിരിച്ചുവിടണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി പിന്നീട് സുപ്രീം കോടതിയെ…

    Read More

  • എഎപി എംഎല്‍എ ബിജെപിയില്‍

    ·

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ഗാന്ധി നഗര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ അനില്‍ ബാജ്‌പേയി ആണ് ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി വിജയ് ഗോയലിന്റെ നേതൃത്വത്തില്‍ അനില്‍ ബാജ്‌പേയിയെ ബിജെപി അംഗത്വം നല്‍കി സ്വീകരിച്ചു. മെയ് 12 ന് ഡല്‍ഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എഎപി എംഎല്‍എ ബിജെപിയില്‍ കുടിയേറിയത്.

    Read More