ഓര്‍ത്തുവെച്ചോളൂ, ഞങ്ങളുടെ വോട്ടുബലത്തിന് പുറത്താണ് നിങ്ങള്‍ മൗനീബാവകളായിരിക്കുന്നത്; നിങ്ങള്‍ക്ക് ശബ്ദം തിരിച്ചു കിട്ടുന്ന ഒരു ദിവസം വരാനിരിക്കുന്നു: ഒ.എം. തരുവണ
·
[ad_1] കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി സര്‍ക്കാര്‍ നിയമിച്ച നടപടിയില്‍ കടുത്ത വിമര്‍ശനവുമായി കാന്തപുരം വിഭാഗക്കാരനും എഴുത്തുകാരനുമായ ഒ.എം. തരുവണ. എല്‍.ഡി.എഫിലെ സ്വതന്ത്ര എം.എല്‍.എമാരുടെയും ഐ.എന്‍.എല്ലിലെ ഏക എം.എല്‍.എയുടെയും ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഒ.എം. തരുവണ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതിഷേധമറിയിച്ചത്. ‘ശബ്ദം നഷ്ടപ്പെട്ടവര്‍! ഓര്‍ത്തുവെച്ചോളൂ; ഞങ്ങളുടെ വോട്ടു ബലത്തിന് പുറത്താണ് നിങ്ങള്‍ മൗനീബാവകളായിരിക്കുന്നത്. നിങ്ങള്‍ക്ക് ശബ്ദം തിരിച്ചു കിട്ടുന്ന ഒരു ദിവസം വരാനിരിക്കുന്നുണ്ട്,’ എന്നാണ്…