എമ്ബപ്പയ്ക്ക് വിലക്ക്
·
പി എസ് ജിയുടെ കഷ്ടകാലം തുടരുകയാണ്. മോശം ഫോമിനും പരിക്കുകള്‍ക്കും ഒപ്പം പി എസ് ജിയുടെ യുവതാരം എമ്ബപ്പെയ്ക്ക് വിലക്ക് കൂടെ ലഭിച്ചിരിക്കുകയാണ്. റെന്നെസിനെതിരെ നേടിയ ചുവപ്പ് കാര്‍ഡിലാണ് കൂടുതല്‍ അച്ചടക്ക നടപടികള്‍ എമ്ബപ്പെയെ തേടി എത്തിയിരിക്കുന്നത്. എമ്ബപ്പെയെ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്കാനാണ് അച്ചടക്ക സമിതി തീരുമാനിച്ചത്. ഇതോടെ ഈ സീസണില്‍ എമ്ബപ്പെ ഇനി കളിക്കില്ല എന്ന് ഏകദേശം ഉറപ്പായി. കളിക്കുന്നു എങ്കില്‍ തന്നെ അത് ലീഗിലെ അവസാന മത്സരത്തില്‍ റിയിംസിനെതിരെ ആയിരിക്കും. എമ്ബപ്പെയ്ക്ക് വിലക്ക്…