webadmin

  • ആ ഇക്കയും പെണ്ണുങ്ങളും പൊളിച്ചു, വൈറലായി ഒരു പാട്ടാഘോഷം

    ·

    [ad_1] കോഴിക്കോട്- സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തി ഒരു പാട്ടാഘോഷം വൈറലായി. ചിരി വന്നു പൊട്ടീട്ടും അതൊക്കെ തരണം ചെയ്തു പാടുന്ന ആ സ്ത്രീകളോട് അസൂയ തോന്നുന്നുവെന്നാണ് പ്രശസ്ത ഗായിക ഇംതിയാസ് ബീഗം ഫേസ് ബുക്കില്‍ കുറിച്ചത്. കൂട്ടത്തിലുള്ള ഇക്ക പൊളിച്ചുവെന്നും ഞാനൊക്കെയാണെങ്കില്‍ ചിരി മത്രമേ ഉണ്ടാവൂയെന്നും ബീഗം പറയുന്നു. ഇതൊക്കയാണ് കോണ്‍ഫിഡന്‍സെന്നും ആ ഇക്ക പൊളിച്ചുവെന്നും അവര്‍ കുറിച്ചു.   The post ആ ഇക്കയും പെണ്ണുങ്ങളും പൊളിച്ചു, വൈറലായി ഒരു പാട്ടാഘോഷം appeared first…

    Read More

  • കണ്ണൂരിൽ വീണ്ടും സ്വർണവേട്ട; വിമാനത്തിന്റെ സീറ്റിൽ ഒളിപ്പിച്ചത് 15 ലക്ഷത്തിന്റെ സ്വർണം

    ·

    [ad_1] മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 15 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. വിമാനത്താവളത്തിൽ വിമാനത്തിന്റെ സീറ്റിൽ ഒളിപ്പിച്ച നിലയിൽലാണ് സ്വർണം കണ്ടെത്തിയത്. ബുധനാഴ്ച വെളുപ്പിന് 3.45ന് അബുദാബിയിൽ നിന്നെത്തിയ ഗോഫസ്റ്റ് വിമാനത്തിന്റെ സീറ്റ് നമ്പർ 14ബിയിൽ ലൈഫ് ജാക്കറ്റിന് ഉള്ളിൽ ഒളിപ്പിച്ച നിലയിലാണ് എയർ കസ്റ്റംസ് സ്വർണ ചെയിൻ കണ്ടെത്തിയത്. വെളുപ്പിനു 4.45ന് മുംബൈയിലേക്കു പോകാൻ ഷെഡ്യൂൾ ചെയ്ത വിമാനത്തിൽ നിന്നാണ് സ്വർണം പിടികൂടിയത്. സംഭവത്തിൽ കേസ്…

    Read More

  • കേരളത്തിലെ 374 റോഡുകള്‍ അതീവ അപകടത്തിലെന്ന് നാറ്റ്പാക് റിപ്പോര്‍ട്ട്

    ·

    [ad_1] തിരുവനന്തപുരം:സംസ്ഥാനത്തെ 374 റോഡുകള്‍ അതീവ അപകടത്തിലാണെന്ന നാറ്റ്പാക് റിപ്പോര്‍ട്ട് അവഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. അടിയന്തരമായി മാറ്റം വരുത്തേണ്ട 75 റോഡുകളുണ്ടെന്ന് നാറ്റ്പാക് റിപ്പോര്‍ട്ട് പറയുന്നു. ഈ റിപ്പോര്‍ട്ട് റോഡ് സുരക്ഷാ അതോരിറ്റിക്ക് കൈമാറിയെങ്കിലും സര്‍ക്കാര്‍ നടപടിയെടുത്തില്ല. 25 റോഡുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ റോഡ് സുരക്ഷാ അതോരിറ്റി അനുവദിച്ച 32 കോടി പൊതുമരാമത്ത് വകുപ്പ് ഉപയോഗിച്ചിട്ടില്ല. കൊവിഡ് കാലത്ത് പോലും 3,32,93 അപകടങ്ങള്‍ സംസ്ഥാനത്തുണ്ടായി. 3,429 പേരാണ് റോഡപകടങ്ങളില്‍ മരിച്ചത്. കൊവിഡിന് മുന്‍പുള്ള വര്‍ഷങ്ങളില്‍ അപകടത്തിന്റെ എണ്ണം…

    Read More

  • മാഗിക്കും പെൻസിലിനും വില കൂട്ടിയത് എന്തിന്?’; പ്രധാനമന്ത്രിക്ക് ആറുവയസുകാരിയുടെ കത്ത്

    ·

    [ad_1] ന്യൂഡല്‍ഹി: ഈ അടുത്ത ദിവസങ്ങളിലായി രാജ്യത്ത് വലിയ രീതിയില്‍ ചര്‍ച്ചയായ വിഷയമായിരുന്നു വിലക്കയറ്റം . ഇപ്പോഴും ഇത് ചര്‍ച്ചകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുക തന്നെയാണ്. ജിഎസ്ടി കയറ്റവും വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. അവശ്യസാധനങ്ങളടക്കം നിരവധി ഉത്പന്നങ്ങളുടെ വിലയാണ് ഈ പശ്ചാത്തലത്തില്‍ ഉയര്‍ന്നിരിക്കുന്നത്.  ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു ആറുവയസുകാരി അയച്ച കത്ത്  ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. മാഗിക്കും പെൻസിലിനും വില കൂട്ടിയത് എന്തിനാണെന്ന ചോദ്യമാണ് ഒന്നാം ക്ലാസുകാരിയായ കൊച്ചുപെണ്‍കുട്ടിയുടെ ചോദ്യം.  ഉത്തര്‍പ്രദേശിലെ കനൗജ് സ്വദേശിയാണ് കൃതി…

    Read More

  • വിശുദ്ധ കഅ്ബക്ക് ചുറ്റും ഏർപ്പെടുത്തിയിരുന്ന സംരക്ഷണ വലയം ഒഴിവാക്കി, കഅ്ബയും ഹജറുൽ അസ്‌വദും തൊട്ടും ചുംബിച്ചും ആത്മ സായൂജ്യമടഞ്ഞ് വിശ്വാസികൾ

    ·

    [ad_1] മക്ക: വിശുദ്ധ കഅ്ബക്ക് ചുറ്റും ഏർപ്പെടുത്തിയിരുന്ന സംരക്ഷിത വലയമായ വേലി ഒഴിവാക്കി. ഇതോടെ, വിശ്വാസികൾക്ക് വീണ്ടും വിശുദ്ധ കഅ്ബയും ഖില്ലയും ഹജറുൽ അസ്‌വദും തൊട്ടും ചുംബിച്ചും ആത്മ സായൂജ്യമടയാനുള്ള അവസരം കൈവന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇരു ഹറം കാര്യാലയ വകുപ്പ് രാജ നിർദേശത്തെ തുടർന്ന് ഇവിടെ ഉണ്ടായിരുന്ന വേലി എടുത്ത് ഒഴിവാക്കിയത്. കൊവിഡ് കാലത്ത് സുരക്ഷ പരിഗണിച്ചായിരുന്നു വിശുദ്ധ കഅ്ബക്ക് സമീപത്തേക്ക് വിശ്വാസികൾ എത്തുന്നത് തടഞ്ഞ് സംരക്ഷണ വലയം ഏർപ്പെടുത്തിയിരുന്നത്. ഇതോടെ, ത്വവാഫ് മാത്രം പൂർത്തിയാക്കി…

    Read More

  • കോവിഡ് വാക്‌സിനേഷൻ പൂർത്തിയായാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കും: അമിത് ഷാ

    ·

    [ad_1] ഡല്‍ഹി: കോവിഡ് വാക്സിനേഷൻ പൂർത്തിയായാൽ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബി.ജെ.പി നേതാവും പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിക്കാണ് അമിതാ ഷാ ഉറപ്പ് നല്‍കിയത്. ബംഗാളില്‍ ബി.ജെ.പിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങളും സംഘടനാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി എത്തിയതായിരുന്നു സുവേന്ദു അധികാരി. പാര്‍ലമെന്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. കോവിഡ് വാക്‌സിനേഷൻ മൂന്നാം ഡോസ് പൂർത്തിയാകുന്ന മുറക്ക് സി.എ.എയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുമെന്ന് ആഭ്യന്തരമന്ത്രി തന്നോട് പറഞ്ഞതായി സുവേന്ദു…

    Read More

  • കുത്തൊഴുക്കിൽ യുവാക്കളുടെ ‘നരൻ മോഡൽ’ സാഹസിക തടിപിടിത്തം; വിഡിയോ വൈറൽ

    ·

    [ad_1] സീതത്തോട് ∙ കനത്ത മഴയിൽ ആറ്റിലൂടെ മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ തടിപിടിത്തവുമായി യുവാക്കൾ സജീവം. കുത്തൊഴുക്കിൽ കക്കാട്ടാറ്റിലൂടെ ഒഴുകി വരുന്ന തടിപിടിക്കാൻ മൂന്നംഗ യുവാക്കളുടെ സാഹസിക നീന്തൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. മൂടോടെ ഒഴുകി വന്ന മരത്തടിയുടെ മുകളിൽ ഇരുന്ന് ഒരു കിലോമീറ്ററോളം ഇവർ നീന്തിപ്പോകുന്ന കാഴ്ച ആരെയും അദ്ഭുതപ്പെടുത്തും. കരയ്ക്കടുപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മൂവരും തടി ഉപേക്ഷിച്ച് കരയിലേക്കു നീന്തിക്കയറി. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. കോട്ടമൺപാറ ഗ്രൗണ്ട് പടിക്കൽ നിന്നാണ് ഇരു കര മുട്ടിയൊഴുകുന്ന കക്കാട്ടാറ്റിലൂടെ…

    Read More

  • ഏഷ്യ കപ്പ് ട്വന്റി20; ഇന്ത്യ-പാക് മത്സരം 28ന്

    ·

    [ad_1] ദുബൈ: അയൽക്കാരായ പാകിസ്താനുമായി ഏറ്റുമുട്ടി ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ആഗസ്റ്റ് 28ന് തുടക്കമാവും. ഇരു ടീമും സൂപ്പർ ഫോറിലും മുഖാമുഖം വരാൻ സാധ്യതയുണ്ട്. തുടർന്ന് കൂടുതൽ പോയന്റ് നേടി ഫൈനലിലുമെത്തിയാൽ ഏഷ്യ കപ്പിന്റെ പ്രധാന ആകർഷണമായ ഇന്ത്യ-പാക് അങ്കം രണ്ടാഴ്ചക്കിടെ മൂന്ന് തവണ നടക്കും. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് ജയ്ഷാ ചൊവ്വാഴ്ച ഫിക്സ്ചർ പുറത്തിറക്കി. ഏഷ്യാ കപ്പിൽ ഏകദിന മത്സരങ്ങളാണ് നടന്നുവന്നിരുന്നതെങ്കിലും ട്വന്റി20…

    Read More

  • വിവാഹത്തിന് പൂമാല കാണുന്നില്ല; ബോക്‌സിൽ മാലയുമായി സ്‌റ്റേജിലെത്തി ആമസോൺ ഡെലിവെറി ബോയ്; ചിരിപടർത്തി, വ്യത്യസ്തമായ ഈ വിവാഹം

    ·

    [ad_1] വിവാഹത്തിനിടെ ഉണ്ടാകുന്ന സർപ്രൈസുകളും പ്രാങ്ക് വീഡിയോകളുമെല്ലാം സോഷ്യൽമീഡിയയുടെ മനംകവരാറുണ്ട്. ഇപ്പോഴിതാ വിവാഹദിനത്തിലുണ്ടായ ഒരു സർപ്രൈസ് സംഭവമാണ് സോഷ്യൽമീഡിയയുടെ മനംകവരുന്നത്. ഇപ്പോൾ ലിങ്ക്ഡ് ഇന്നിലാണ് വിവാഹത്തിലെ സർപ്രൈസിനെ കുറിച്ചുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ആമസോണിലെ ഗ്രൂപ്പ് ഓപ്പറേഷണൽ മാനേജറായ വധുവിന് വരൻ ഒരുക്കിയ സർപ്രൈസാണ് ഈ പോസ്റ്റിലുള്ളത്. വിവാഹസമയത്ത് സ്റ്റേജിൽ നിൽക്കെ കഴുത്തിൽ ചാർത്തേണ്ട പൂമാല നഷ്ടപ്പെട്ടതായി വരൻ അഭിനയിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഒരു ആമസോൺ ഡെലിവെറി ബോയ് ഒരു ബോക്സുമായി സ്റ്റേജിലെത്തി. അയാളുടെ കൈയിലെ ബോക്സ് തുറന്നപ്പോൾ പൂമാലയാണ്…

    Read More

  • ഒരു കാര്യത്തിന്‍റെ സത്യം അറിയാന്‍ 54 ശതമാനം ഇന്ത്യക്കാര്‍ തിരയുന്നത് സോഷ്യല്‍ മീഡിയയില്‍

    ·

    [ad_1] ലണ്ടന്‍:  ഇന്ത്യയിലെ 54 ശതമാനം ആളുകളും ഒരു കാര്യത്തിന്‍റെ  വസ്തുതകൾ തെരയുന്നത് സോഷ്യൽ മീഡിയയിലിലാണെന്ന് റിപ്പോർട്ട്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസിന്‍റെ (ഒയുപി) ആഗോള പഠനമനുസരിച്ചാണ് റിപ്പോർട്ട്. ഗവേഷണത്തിന്‍റെ ഭാഗമായി നടത്തിയ ‘ദ മാറ്റർ ഓഫ് ഫാക്റ്റ്’ എന്ന ക്യാമ്പയിനിലൂടെയാണ് സത്യങ്ങൾ എങ്ങനെ തിരിച്ചറിയുന്നു, ഉറവിടങ്ങളുടെ സാധൂകരണം എന്നിവയെ കുറിച്ച് വിവരശേഖരണം നടത്തിയത്. തെറ്റായ അവകാശവാദങ്ങളെ കുറിച്ചുള്ള ആശങ്കകൾക്കിടയിലും ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ വിവരങ്ങൾ വസ്തുതാപരമായി ശരിയാണെന്ന് വിശ്വസിക്കുന്നു.  കൂടാതെ…

    Read More