എം.ഇ.എസിന്റെ നിലപാട് മൗലികാവകാശങ്ങളുടെ ലംഘനം: സമസ്ത
·
കോഴിക്കോട്: പെണ്‍കുട്ടികളുടെ വസ്ത്രധാരണയുമായി ബന്ധപ്പെട്ട് എം.ഇ.എസ് കൈക്കൊണ്ട നടപടി ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ പൗരന്മാര്‍ക്ക് അനുവദിച്ച മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും എം.ഇ.എസിന്റെ കലാലയങ്ങളില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മുഖം മറച്ച വസ്ത്രധാരണ അനുവദിക്കില്ലെന്ന സര്‍ക്കുലര്‍ അംഗീകരിക്കാനാവില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം അഭിപ്രായപ്പെട്ടു. സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രധാരണ രീതികളെ കുറിച്ച് ശരീഅത്ത് വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ത്രീകളുടെ മുഖാവരണം സംബന്ധിച്ച് വിശുദ്ധ ഖുര്‍ആനും നബിചര്യയും പ്രത്യേകം പരാമര്‍ശിച്ചിട്ടുള്ളതാണ് എന്നിരിക്കെ അത്തരം വിഷയങ്ങളില്‍ ഭേദഗതി വരുത്താന്‍ ആര്‍ക്കും…