‘വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കണം’; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം

·

[ad_1]

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്നു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്നു ഉറപ്പാക്കാണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്ത് പ്രതിദിന കേസുകളുടെ എണ്ണം പതിനയ്യായിരത്തോളമായി തുടരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഓരോ ജില്ലയിലെയും പ്രധാന സ്ഥലത്ത് ‘സ്വച്ഛ് ഭാരത്’ ക്യാമ്പയിന്‍ നടത്താനും സ്വമേധയാ സിവില്‍ നടപടിക്രമങ്ങളിലൂടെ ‘സ്വച്ഛ്’ നിലനിര്‍ത്താനും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

The post ‘വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കണം’; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം appeared first on Media Vision News.

[ad_2]

Source link