കാട്ടിൽ നിന്ന് തേക്ക് മരം മുറിച്ച് കടത്തിയ കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

·

[ad_1]




കാസർകോട്: കാട്ടിൽ നിന്നും തേക്ക് മരം മുറിച്ച് കടത്തിയ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. കാസർകോട് മുളിയാർ അരിയിൽ ബ്രാഞ്ച് സെക്രട്ടറി ഇരിയണ്ണി തീയ്യടുക്കത്തെ സി സുകുമാരനെ (59) ആണ് കാറഡുക്ക ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തത്.

കാറഡുക്ക റിസർവ്വ് വനത്തിന് കീഴിലുള്ള അരിയിൽ നിന്നാണ് സുകുമാരന്‍ മരം മുറിച്ച് കടത്തിയത്.  അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന തേക്ക് മരം മൂന്ന് മാസം മുമ്പാണ് മുറിച്ചുകടത്തിയത്. ഇയാളെ കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 23 വരെ റിമാന്‍റ് ചെയ്തു. മുറിച്ച മരത്തിന്‍റെ കുറ്റി എസ്കവേറ്റർ ഉപയോഗിച്ച് കിളച്ചെടുത്ത് തെളിവുകൾ നശിപ്പിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

 



[ad_2]

Source link