ആഭ്യന്തര ഉംറ തീര്‍ത്ഥാടനത്തിന് കമ്പനികളുമായി സേവനകരാര്‍ നിര്‍ബന്ധമാക്കുന്നു

·

[ad_1]

ജിദ്ദ: സൗദിയില്‍നിന്നുള്ള ആഭ്യന്തര ഉംറ തീര്‍ത്ഥാടനത്തിന് കമ്പനികളുമായി സേവന കരാര്‍ നിര്‍ബന്ധമാക്കുന്നു. തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനമാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. കൂടുതല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ഉറപ്പുനല്‍കി. ഉംറ യാത്ര സംഘടിപ്പിക്കുന്ന കമ്പനികള്‍ വഴിയാണ് സൗദിയില്‍നിന്നും ഉംറ ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് സേവന കരാര്‍ നിര്‍ബന്ധമാക്കുക. ഓണ്‍ലൈന്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്ത് സേവന കരാര്‍ ഉറപ്പാക്കേണ്ടത്.

സൗദി ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇത് സംബന്ധമായ തീരുമാനം അറിയിച്ചത്. ഉംറ തീര്‍ത്ഥാടകരെ ഉംറ നിര്‍വഹിക്കുവാന്‍ എത്തിക്കുന്നതും ഉംറ കഴിഞ്ഞ് തിരിച്ചെത്തിക്കേണ്ടതും ആവശ്യമാണെങ്കില്‍ താമസ സൗകര്യമൊരുക്കേണ്ടതും സേവന കമ്പനികളുടെ ചുമതലയായിരിക്കും. യാത്ര, സമയക്രമം എന്നിവ ഉറപ്പുവരുത്തുന്നതിനാണ് ഇത്തരമൊരു കരാര്‍ ഒപ്പുവെക്കേണ്ടത്. ഉംറ തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനത്തിന് കൂടുതല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉറപ്പുവരുത്തുമെന്ന സൂചന ഹജ്ജ് ഉംറ മന്ത്രാലയം നേരത്തെ നല്‍കിയിരുന്നു.

[ad_2]

Source link