12000 രൂപയില്‍ താഴെ വരുന്ന ചൈനീസ് മൊബൈലുകള്‍ ഇന്ത്യ നിരോധിച്ചേക്കും

·

[ad_1]

12,000 രൂപയില്‍ താഴെ വില വരുന്ന ചൈനീസ് ഫോണുകള്‍ ഇന്ത്യ നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് അസ്ഥിരമായ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് ഉണര്‍വേകാനാണ് 150 ഡോളറില്‍ താഴെ വില വരുന്ന ഇന്ത്യന്‍ ഫോണുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്ഫോണുകളില്‍ മൂന്നിലൊന്നും 12,000 രൂപയ്ക്ക് താഴെ വില വരുന്ന സ്മാര്‍ട്ട്ഫോണുകളാണ്. ഇതില്‍ 80 ശതമാനവും ചൈനീസ് കമ്പനികളുടെ ഫോണുകളാണ്. ഷാവോമി, റിയല്‍മീ,ട്രാന്‍ഷന്‍ തുടങ്ങിയ ബ്രാന്‍ഡ് കളെയാകും ഈ നടപടി ഗുരുതരമായി ബാധിക്കുക.

തദ്ദേശ ബ്രാന്‍ഡുകള്‍ക്ക് അവസരം നല്‍കുന്നതിനാണ് ഈ നീക്കം. പുതിയ നീക്കം ബഡ്ജറ്റ് ഫോണ്‍ രാജാക്കന്മാരായ ഷവോമിക്ക് വലിയ തിരിച്ചടിയാകും സമ്മാനിക്കുക. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ മാര്‍ക്കറ്റായ ഇന്ത്യയിലെ രണ്ടാം നിരയില്‍ നിന്ന് ചൈനീസ് ഭീമന്‍ ഇതോടെ തൂത്തെറിയപ്പെടും.

[ad_2]

Source link