[ad_1]
തുറസ്സായ സ്ഥലത്ത് പ്ലാസ്റ്റിക് കത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 5000 മുതൽ 25,000 രൂപവരെ പിഴയുണ്ടാകും. 50 മെെക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ഷീറ്റ് കെെവശം വെച്ചാൽ ടണ്ണിന് 5000 പിഴയീടാക്കും.
തദ്ദേശസ്ഥാപനങ്ങൾക്കാണ് എല്ലാത്തരം പരിശോധനകളുടെയും ചുമതല. നിരോധിച്ച പ്ലാസ്റ്റിക് കെെവശം വെയ്ക്കുന്ന ഉപഭോക്താക്കൾക്ക് ഇപ്പോൾ ഉപദേശവും ബോധവത്കരണവും മാത്രമാണ് സംസ്ഥാനത്തുള്ളത്. ഇവരിൽ നിന്നും പിഴ ഈടാക്കുന്നത് സർക്കാർ പരിഗണനയിലുണ്ട്. നിരോധിത ഉത്പന്നങ്ങളുടെ ഉത്പാദനം, ഇറക്കുമതി, സംഭരണം, വിൽപ്പന എന്നിവയ്ക്കാണ് ഇപ്പോൾ പിഴ ഈടാക്കുക. ഇത് ആദ്യം 10,000, രണ്ടാമത് 25,000, മൂന്നാമത് 50,000 രൂപയും സ്ഥാപനങ്ങളുടെ ലെെസൻസ് റദ്ദാക്കലുമാണ് ശിക്ഷ.
[ad_2]
Source link