മക്കയിലെ ഹറമിനടുത്തുള്ള ക്ലോക്ക് ടവറില്‍ ഇടിമിന്നല്‍ പിണര്‍ പതിക്കുന്ന രംഗം വൈറലായി

·

[ad_1]

മക്ക: നേരിയ മഴയുടെ അന്തരീക്ഷത്തില്‍ മക്ക അല്‍ മുഖറമയിലെ ക്ലോക്ക് ടവറില്‍ മിന്നല്‍പിണര്‍ പതിച്ച ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഇടിമിന്നല്‍ ക്ലോക്ക് ടവറില്‍ പതിച്ച രംഗം ഇന്ത്യക്കാരനായ ഒരാള്‍ തന്റെ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. ക്ളോക്ക് ടവറില്‍ ഇടിമിന്നല്‍ പിണര്‍ പതിച്ച സമയം വിശുദ്ധ മക്കയില്‍ നേരിയതോതില്‍ മഴയുണ്ടായിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണി വരെ മക്ക പ്രവിശ്യയുടെ ചില ഭാഗങ്ങളില്‍ ഉപരിതല കാറ്റ് ശക്തിപ്രാപിക്കുമെന്നും മിതമായതോ കനത്തതോ ആയ മഴ ഉണ്ടാകുവാനുള്ള സാധ്യത ഉണ്ടെന്നും സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെള്ളിയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.

The post മക്കയിലെ ഹറമിനടുത്തുള്ള ക്ലോക്ക് ടവറില്‍ ഇടിമിന്നല്‍ പിണര്‍ പതിക്കുന്ന രംഗം വൈറലായി appeared first on Media Vision News.

[ad_2]

Source link