[ad_1]
സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ഒരു ഗായകനോട് ഇനി പാടരുത് എന്ന് പറഞ്ഞിരിക്കുകയാണ് പൊലീസ്. ബംഗ്ലാദേശി ഗായകൻ ഹീറോ അലോമിനോടാണ് പൊലീസിന്റെ താക്കീതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 1.5 മില്യൺ പിന്തുടർച്ചക്കാർ യൂട്യൂബിലും രണ്ട് മില്യൺ പിന്തുടർച്ചക്കാർ ഫെയ്സ്ബുക്കിലും ഉള്ള വ്യക്തിയാണ് ഇദ്ദേഹം. ഇയാളുടെ പാട്ടുകളെ കുറിച്ച് പരാതി ഉയർന്നതോടെയാണ് ഈ പാടരുതെന്ന് പൊലീസിന് താക്കീത് ചെയ്യേണ്ടി വന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രബീന്ദ്രനാഥ ടാഗോറിന്റേയും ബംഗ്ലാദേശി കവി കാസി നസ്‌റുല്‍ ഇസ്ലാമിന്റേയും ക്ലാസികുകളായ കവിതകള്‍ ഇയാൾ പാടി മോശവും വികൃതവുമാക്കി എന്നാണ് ആരോപണം. പൊലീസ് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ഗായകനാകാന്‍ താന്‍ യോഗ്യനല്ലെന്ന് പറഞ്ഞ് ഒരു മാപ്പപേക്ഷ ഒപ്പിട്ടുവാങ്ങിയെന്നും ഹീറോ ആലോമും ആരോപിക്കുന്നു.
രാവിലെ ആറു മണിക്ക് പോലീസ് എന്നെ കൂട്ടിക്കൊണ്ടുപോയി. പൊലീസ് സ്‌റ്റേഷനില്‍ എട്ടു മണിക്കൂര്‍ പിടിച്ചുനിര്‍ത്തി. ഞാന്‍ എന്തുകൊണ്ടാണ് ടാഗോറിന്റേയും നസ്‌റുലിന്റേയും കവിതകള്‍ ആലപിക്കുന്നത് എന്ന് ചോദിച്ചെന്നും എഎഫ്പിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹീറോ ആലോം പറയുന്നു. എന്നാൽ ആരോപണം നിഷേധിച്ച് പൊലീസും രംഗത്തെത്തി. വൈറലാകാനുള്ള ശ്രമമാണ് ഇയാളുടെ ആരോപണത്തിന് പിന്നിലെന്നും അവർ പറയുന്നു.
The post പാട്ടുകേട്ടവർ പരാതി നൽകി; ഇനി പാടരുതെന്ന് വൈറൽ ഗായകന് പൊലീസിന്റെ താക്കീത് appeared first on Media Vision News.
[ad_2]
Source link