മണ്ണിനടിയിൽ നിന്ന് കരച്ചിൽ, ഓടിയെത്തിയ കർഷകൻ കണ്ടത് ജീവനോടെ കുഴിച്ചുമൂടിയ പിഞ്ചുകുഞ്ഞിനെ

·

[ad_1]




അഹമ്മദാബാദ്: ഗുജറാത്തിലെ സബർകന്തയിൽ ജീവനോടെ കുഴിച്ചുമൂടിയ പിഞ്ചുകുഞ്ഞിനെ കർഷകൻ രക്ഷിച്ചു. കൃഷിയിടത്തിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. സബർ കന്തയിലെ ഗാംഭോയി ഗ്രാമത്തിലായിരുന്നു സംഭവം. കുഞ്ഞിന്റെ കൈ കുഴിക്ക് പുറത്തായിരുന്നു. മണ്ണ് മാറ്റി കുഞ്ഞിനെ പുറത്തെടുത്ത ശേഷം ഇദ്ദേഹം ആംബുലൻസ് വിളിക്കുകയും കുഞ്ഞിനെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. കുഴിക്കകത്ത് ശ്വാസ തടസ്സം നേരിട്ട കുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുഞ്ഞിന്റെ രക്ഷിതാക്കൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 



[ad_2]

Source link