[ad_1]
കൽപറ്റ: തൊണ്ടര്‍നാട് വാളാംതോട് ക്രഷറില്‍ ടിപ്പറിന്റെ കാരിയര്‍ പൊക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കോഴിക്കോട് മാവൂര്‍ കുറ്റിക്കടവ് നാലു കണ്ടത്തില്‍ ജബ്ബാര്‍ (41) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. വെള്ളം കളയുന്നതിനായി കാരിയര്‍ ഉയര്‍ത്തുന്നതിനിടെ മുകള്‍ ഭാഗം വൈദ്യുത ലൈനില്‍ തട്ടി. പിന്നാലെ താഴെയിറങ്ങി ഡോര്‍ അടക്കാന്‍ ശ്രമിക്കുന്നതിനിടെ ജബ്ബാറിന് വൈദ്യുതാഘാതമേല്‍ക്കുകയുമായിരുന്നു.
ജബ്ബാറിനെ മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. തൊണ്ടര്‍നാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.
The post ടിപ്പറിന്റെ കാരിയര്‍ പൊക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി; ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു appeared first on Media Vision News.
[ad_2]
Source link