ആലുവയില്‍ കൂറ്റന്‍ മരം കടപുഴകിവീണു; സ്കൂള്‍ ബസ്സുള്‍പ്പെടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് – വീഡിയോ

·

[ad_1]

ആലുവ: ആലുവ-കാലടി റോഡില്‍ പുറയാര്‍ കവലയില്‍ റോഡിന് സമീപത്തുണ്ടായിരുന്ന കൂറ്റന്‍ മരം കടപുഴകി വീണു. സ്‌കൂള്‍ ബസ്സ്, സ്വകാര്യ ബസ് എന്നിവ ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങള്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് ഒഴിവായത്. മരം വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അപകടാവാസ്ഥയില്‍ ആയിരുന്ന മരം മുറിച്ചുമാറ്റണമെന്ന് നേരത്തെ നാട്ടുകാര്‍ പലതവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മഴയും കാറ്റും ശക്തമായതോടെ ഇന്ന് രാവിലെ മരം കടപുഴകി വീഴുകയായിരുന്നു. ആളപായമില്ലെങ്കിലും വൈദ്യുതി ലൈനുകളടക്കം പൊട്ടിയിട്ടുണ്ട്. ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സ് സംഘത്തിന്റേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ മരം നീക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

 

The post ആലുവയില്‍ കൂറ്റന്‍ മരം കടപുഴകിവീണു; സ്കൂള്‍ ബസ്സുള്‍പ്പെടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് – വീഡിയോ appeared first on Media Vision News.

[ad_2]

Source link