പത്രാധിപർ സഹകകരിക്കാത്ത വാർഷിക കാമ്പയിനുമായി സുപ്രഭാതം ദിനപത്രം ..!

·

കേരളത്തിലെ പ്രബല മുസ്‌ലിം സംഘടനായ സമസ്‌ത യുടെ ഉടമസ്ഥതയിലുള്ള സുപ്രഭാതം ദിനപത്രത്തിന്റ ഒൻപതാം വാർഷികപ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്തും സംഘടനാ പ്രവർത്തകരെ ആശകയിലാഴ്ത്തി പത്രത്തിന്റെ എഡിറ്ററും ദാറുൽ ഹുദാ യൂണിവേഴ്സിറ്റിയുടെ ചാന്സിലറുമായ ബഹാഉദ്ധീൻ നദ്‌വിയുടെ പിന്മാറ്റം.
കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പൊതു പ്രചാരണ പ്രവർത്തനങ്ങളോട് സഹകരിക്കാതെ എഡിറ്ററുടെ നിലപാട് പത്രത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നു നേതാക്കളും സമ്മതിക്കുന്നു.
സോഷ്യൽ മീഡിയ വഴി നടത്തിയ പ്രചാരണ പ്രവർത്തനങ്ങളിൽ ഒട്ടുമിക്ക നേതാക്കളും പങ്കെടുത്തെങ്കിലും നദ്‌വി പങ്കെടുത്തിരുന്നില്ല.
സ്ഥിരമായി സോഷ്യൽ മീഡിയയിൽ ഇടപെടുന്ന ഇദ്ദേഹം സോഷ്യൽ മീഡിയ പ്രചാരണ ദിവസങ്ങളിൽ
പോലും ഫേസ്ബുക് പോസ്റ്റുകൾ നടത്തിയിരുന്നെങ്കിലും സുപ്രഭാതം പത്രവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് പോലും ഇട്ടില്ലെന്നത് നേതാക്കൾക്കും പ്രവർത്തകർക്കും അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ട്.
എന്നാൽ എട്ടാം വാർഷിക കാമ്പയിനുമായും ഇദ്ദേഹം സഹകരിച്ചില്ലായിരുന്നെന്നും പ്രചാരണത്തെ ഇത് ഒരു വിധത്തിലും ബാധിച്ചില്ലായിരുന്നുവെന്നും ഒരു വിഭാഗം അവകാശപ്പെടുന്നു.
മുസ്‌ലിം ലീഗുമായി അടുത്ത ബന്ധമുള്ള നദ്‌വി ലീഗിന്റെ വഖഫ് സമരത്തിൽ പള്ളികളിൽ വെച്ച് പ്രദിഷേധിക്കണമെന്ന നിലപാടുള്ളയാളായിരുന്നു. മുസ്ലിം കോർഡിനേഷൻ മീറ്റിംഗിൽ പങ്കെടുത്തതും ഇദ്ദേഹമായിരുന്നു. എന്നാൽ പിന്നീട് സമസ്ത അതിനെ തള്ളി രംഗത്ത് വന്നതോടെ യാണ് സമസ്തയുമായി സഹകരണം കുറഞ്ഞതെന്നു ചില പ്രവർത്തകർ സൂചിപ്പിക്കുന്നു.

രാഷ്ട്രീയ സാമൂഹിക നേതാക്കളുടെ പ്രചാരണ വീഡിയോകളിൽ നദ്‍വിയുടെയും ആശംസ വീഡിയോ ഉണ്ടായിരുന്നെങ്കിലും അത് സ്വന്തം ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തിരുന്നില്ല.
തുടർച്ചയായി സുപ്രഭാതം പത്രത്തിനെതിരെ ഇദ്ദേഹത്തിന്റെ ചില ശിഷ്യന്മാർ ക്യാമ്പയിനുകളും സോഷ്യൽ മീഡിയ പ്രചാരണങ്ങളും നടത്തിവരുന്നുണ്ട്. എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും നദ്‌വിക്ക് ഇതിൽ പങ്കൊന്നുമില്ലെന്നുമാണ് മറ്റു നേതാക്കൾ വിശദീകരിക്കാറുള്ളത്. എന്നാൽ ലീഗുമായി അടുത്ത് നിൽക്കുന്ന ദാറുൽഹുദാ സ്ഥാപനങ്ങളിൽ പഠിക്കുന്നവരിൽ നിന്നും ലീഗിന്റെ പത്രമായ ചന്ദ്രികക്ക് വേണ്ടി ആസൂത്രിത ശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്.

എന്നാൽ വലിയ ശിഷ്യ ഗണങ്ങളും സ്ഥാപനങ്ങളും നിയന്ത്രിക്കുന്ന  നദ്‌വിക്ക് സമസ്തയോട് അകന്നാലും പിടിച്ചു നില്കാനാവുമെന്നാണ് കരുതപ്പെടുന്നത്.