‘മരംകൊള്ള’; നിലവിലെ അന്വേഷണം യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള പ്രഹസനം; സിബിഐ അന്വേഷിക്കണം: ‘കെ.എസ്.രാധാകൃഷ്ണൻ

·

വിവാദമായ മരംമുറിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ.കെ.എസ്.രാധാകൃഷ്ണൻ. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് നടത്തിയ അഴിമതിക്ക് ഉദ്ദേശശുദ്ധിയുടെ പേരിൽ മാപ്പ് നൽകാനാകില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് പ്രവർത്തിക്കാൻ ഒരു മടിയുമില്ലാതിരുന്ന അങ്ങ് കായംകുളം കൊച്ചുണ്ണിയുടെ കൊള്ളയെയാണ് ഓർമ്മിപ്പിക്കുന്നത് എന്നാണ് അന്ന് റവന്യു മന്ത്രി ആയിരുന്ന ഇ. ചന്ദ്രശേഖരനെ വിമർശിച്ച് അദ്ദേഹം ആരോപിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏജൻസികൾ അന്വേഷിച്ചാൽ സത്യം വെളിച്ചത്താവുകയോ, യഥാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയോ ചെയ്യില്ല എന്ന് വ്യക്തമാക്കിയാണ് കേസിൽ ബിജെപി നേതാവ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *