MES ട്രുസ്ടിനു കീഴിലുള്ള കോളേജുകളിൽ നിഖാബ് നിരോധനവുമായി ബന്ധപ്പെട്ടു സാമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന MES പ്രസിഡണ്ട് ഫസൽ ഗഫൂറിന്റെ പേരിൽ നിർമിക്കപ്പെട്ട വ്യാജ ഫേസ്ബുക് പേജ് ഒറ്റ ദിവസം കൊണ്ട് പതിനയ്യായിരം ലൈക്കുകൾ നേടി. (https://www.facebook.com/Dr-Fazal-Gafoor-1277421159074325/ )

മെയ് രണ്ടിന് രാത്രി നിർമിക്കപ്പെട്ട പേജിൽ ഹിജാബിനെയും ബുർഖയെയുമെല്ലാം പരിഹസിക്കുന്ന കുറച്ചു പോസ്റ്റുകളും പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. നിരോധനത്തെ ശക്തമായി എതിർക്കുന്ന സമസ്തയെയും പൊട്ടുകളിലൂടെ പരിഹസിക്കുന്നുണ്ട്.
യഥാർത്ഥ പേജാണെന്നു കരുതി ധാരാളം ആളുകൾ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ ഇട്ടുകൊണ്ടിരിക്കുകയാണ്.
പ്രമുഖ മലയാളം ഓൺലൈൻ ന്യൂസ് പോർട്ടൽ അഴിമുഖവും പേജ് ഓർഗിനനാണെന്നു കരുതി വാർത്ത കൊടുത്തിട്ടുണ്ട്,

(https://www.azhimukham.com/social-wire-mes-president-dr-fasal-gafoor-facebook-post-on-burqa-issue/
Leave a Reply