തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടുന്നതിന് ഹൈക്കോടതി സമയ പരിധി നീട്ടി നല്കി. ഈ മാസം 15 വരെയാണ് നീട്ടി നല്‍കിയത്. വിധി നടപ്പാക്കാന്‍ കൂടുതല്‍ സമയം തേടിയുള്ള കെഎസ്ആര്‍ടിസിയുടെ ഉപഹര്‍ജിയിലാണ് നടപടി.
ഈ വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ അടുത്ത തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. കെഎസ്ആര്‍ടിസിയിലെ 1565 എം പാനല്‍ ഡ്രൈവര്‍മാരെ ഏപ്രില്‍ 30 നകം പിരിച്ചുവിടണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി പിന്നീട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
Leave a Reply