ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ഗാന്ധി നഗര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ അനില്‍ ബാജ്പേയി ആണ് ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി വിജയ് ഗോയലിന്റെ നേതൃത്വത്തില്‍ അനില്‍ ബാജ്പേയിയെ ബിജെപി അംഗത്വം നല്കി സ്വീകരിച്ചു. മെയ് 12 ന് ഡല്‍ഹിയിലെ ഏഴ് ലോക്സഭാ സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എഎപി എംഎല്‍എ ബിജെപിയില്‍ കുടിയേറിയത്.
എഎപി എംഎല്‍എ ബിജെപിയില്‍
·
Leave a Reply