മുസ്ലീം ലീഗുമായി ബിജെപി സഖ്യമുണ്ടാക്കുമോ?; കെ സുരേന്ദ്രന്റെ മറുപടി

·

[ad_1]

കോട്ടയം: കേരളത്തില്‍ ബിജെപി മുസ്ലീം ലീഗുമായി സഖ്യമുണ്ടാക്കണമെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസിന്റെ വാക്കുകളോട് പ്രതികരിച്ച് കെ സുരേന്ദ്രന്‍. സഖ്യത്തിന് ബിജെപി മുന്‍കൈയെടുക്കണമെന്നും ലീഗിന് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നുമുള്ള മുതിര്‍ന്ന നേതാവിന്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. മുസ്ലീം ലീഗുമായി ബിജെപി സഖ്യമുണ്ടാക്കണമെന്ന് ടി ജി മോഹന്‍ദാസ് പറഞ്ഞതിനേക്കുറിച്ച് ചോദിച്ചപ്പോള്‍ കെ സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ. ‘സൂര്യനെ താഴെ കേള്‍ക്കുന്ന എല്ലാ വാര്‍ത്തകളോടും ഞാന്‍ പ്രതികരിക്കണമെന്ന് മാധ്യമങ്ങള്‍ വാശി പിടിക്കരുത്.’

ചോദ്യം: ടി ജി മോഹന്‍ദാസ് പ്രധാനപ്പെട്ട ഒരാളല്ലേ?

കെ സുരേന്ദ്രന്‍: അദ്ദേഹം പ്രധാനപ്പെട്ട ഒരാള്‍ അല്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.

ചോദ്യം: ബിജെപി സഖ്യമുണ്ടാക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.

കെ സുരേന്ദ്രന്‍: അത് അദ്ദേഹത്തിന്റെ ഒരു ഉപദേശം മാത്രം.

ചോദ്യം: ബിജെപിക്ക് താല്‍പര്യമില്ലേ?

കെ സുരേന്ദ്രന്‍: അദ്ദേഹം ഒരു ഉപദേശം സമൂഹമാധ്യമത്തിലൂടെ നല്‍കി. സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹം ധാരാളം ഉപദേശങ്ങള്‍ നല്‍കുന്നുണ്ട്.

ചോദ്യം: വേണമെങ്കില്‍ ഒരു കണ്ണിയാകാന്‍ ചുമതല വഹിക്കാമെന്ന് ടി ജി മോഹന്‍ദാസ് പറയുന്നുണ്ട്?

കശ്മീരില്‍ ബിജെപി പിഡിപി സഖ്യമുണ്ടാക്കിയതുപോലെ കേരളത്തിലും സംഭവിക്കണമെന്നാണ് ടി ജി മോഹന്‍ദാസ് പറഞ്ഞത്. ‘കേരള രാഷ്ട്രീയത്തിലെ തറവാടികളാണ് മുസ്ലീം ലീഗ്. വാക്ക് മാറുന്ന പാരമ്പര്യം അവര്‍ക്കില്ല. മുന്നണി ഒന്നോ രണ്ടോ തവണ മാറിയിട്ടുണ്ടെന്നല്ലാതെ ഓര്‍ക്കാപ്പുറത്ത് കാലുമാറുക, പിന്നില്‍ നിന്ന് കുത്തുക വാഗ്ദാനങ്ങളില്‍ നിന്ന് പിന്തിരിയുക ഇതൊന്നും ചെയ്യുന്നവരല്ല മുസ്ലീം ലീഗുകാര്‍’. ലീഗ് കമ്മ്യൂണല്‍ പാര്‍ട്ടിയല്ലെന്നും ഒരു കമ്മ്യൂണിറ്റി പാര്‍ട്ടിയാണെന്നും ടി ജി മോഹന്‍ദാസ് പറയുകയുണ്ടായി.

[ad_2]

Source link