മദ്യപാനത്തിനിടെ തര്‍ക്കം; ചേട്ടനെ കുത്തിക്കൊന്നു, അനിയന്‍ കസ്റ്റഡിയില്‍

·

[ad_1]

തിരുവനന്തപുരം കഴക്കൂട്ടത്ത് അനിയന്‍ ചേട്ടനെ കുത്തിക്കൊന്നു. കഴക്കൂട്ടം പുല്ലാട്ടുകരി സ്വദേശി രാജു (42) ആണ് മരിച്ചത്. പ്രതിയായ രാജയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീട്ടിലിരുന്ന് ഒന്നിച്ച് മദ്യപിക്കുന്നതിന് ഇടയിലാണ് തര്‍ക്കമുണ്ടായത്. ഇരുവരും മദ്യപിച്ച് വഴക്കിടുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ രാജു സംഭവസ്ഥലത്തു തന്നെ കുഴഞ്ഞുവീണു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് രാജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

The post മദ്യപാനത്തിനിടെ തര്‍ക്കം; ചേട്ടനെ കുത്തിക്കൊന്നു, അനിയന്‍ കസ്റ്റഡിയില്‍ appeared first on Media Vision News.

[ad_2]

Source link