കണ്ണൂരിൽ വീണ്ടും സ്വർണവേട്ട; വിമാനത്തിന്റെ സീറ്റിൽ ഒളിപ്പിച്ചത് 15 ലക്ഷത്തിന്റെ സ്വർണം

·

[ad_1]




മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 15 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. വിമാനത്താവളത്തിൽ വിമാനത്തിന്റെ സീറ്റിൽ ഒളിപ്പിച്ച നിലയിൽലാണ് സ്വർണം കണ്ടെത്തിയത്. ബുധനാഴ്ച വെളുപ്പിന് 3.45ന് അബുദാബിയിൽ നിന്നെത്തിയ ഗോഫസ്റ്റ് വിമാനത്തിന്റെ സീറ്റ് നമ്പർ 14ബിയിൽ ലൈഫ് ജാക്കറ്റിന് ഉള്ളിൽ ഒളിപ്പിച്ച നിലയിലാണ് എയർ കസ്റ്റംസ് സ്വർണ ചെയിൻ കണ്ടെത്തിയത്.

വെളുപ്പിനു 4.45ന് മുംബൈയിലേക്കു പോകാൻ ഷെഡ്യൂൾ ചെയ്ത വിമാനത്തിൽ നിന്നാണ് സ്വർണം പിടികൂടിയത്. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കസ്റ്റംസ് അസി. കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ വി.പി.ബേബി, പി.മുരളി, എം.കെ.രാമചന്ദ്രൻ ഇൻസ്‌പെക്ടർമാരായ ആസ്വിന നായർ, പങ്കജ്, സൂരജ് ഗുപ്ത തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.



[ad_2]

Source link