വിശുദ്ധ കഅ്ബക്ക് ചുറ്റും ഏർപ്പെടുത്തിയിരുന്ന സംരക്ഷണ വലയം ഒഴിവാക്കി, കഅ്ബയും ഹജറുൽ അസ്‌വദും തൊട്ടും ചുംബിച്ചും ആത്മ സായൂജ്യമടഞ്ഞ് വിശ്വാസികൾ

·

[ad_1]

മക്ക: വിശുദ്ധ കഅ്ബക്ക് ചുറ്റും ഏർപ്പെടുത്തിയിരുന്ന സംരക്ഷിത വലയമായ വേലി ഒഴിവാക്കി. ഇതോടെ, വിശ്വാസികൾക്ക് വീണ്ടും വിശുദ്ധ കഅ്ബയും ഖില്ലയും ഹജറുൽ അസ്‌വദും തൊട്ടും ചുംബിച്ചും ആത്മ സായൂജ്യമടയാനുള്ള അവസരം കൈവന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇരു ഹറം കാര്യാലയ വകുപ്പ് രാജ നിർദേശത്തെ തുടർന്ന് ഇവിടെ ഉണ്ടായിരുന്ന വേലി എടുത്ത് ഒഴിവാക്കിയത്.

കൊവിഡ് കാലത്ത് സുരക്ഷ പരിഗണിച്ചായിരുന്നു വിശുദ്ധ കഅ്ബക്ക് സമീപത്തേക്ക് വിശ്വാസികൾ എത്തുന്നത് തടഞ്ഞ് സംരക്ഷണ വലയം ഏർപ്പെടുത്തിയിരുന്നത്. ഇതോടെ, ത്വവാഫ് മാത്രം പൂർത്തിയാക്കി മടങ്ങുകയായിരുന്നു വിശ്വാസികൾ. വിശുദ്ധ ഖില്ലയോ ഹജറുൽ അസ്‌വദോ തൊടാനോ ചുംബിക്കാനോ സാധിച്ചിരുന്നില്ല. എന്നാൽ, പുതിയ നിർദേശം വന്നതോടെ വീണ്ടും വിശ്വാസികൾക്ക് പഴയ രൂപത്തിൽ വിശുദ്ധ ഭവനം തൊടാനും ആത്മ സായൂജ്യം നേടാനും സാധിക്കും.

തീരുമാനം നടപ്പിലാക്കിയതിന് പിന്നാലെ വിശ്വാസികൾ വിശുദ്ധ കഅ്ബയും ഖില്ലയും ഹജറുൽ അസ്‌വദും തൊട്ടും ചുംബിച്ചും ആത്മനിർവൃതി അടയുന്ന കാഴ്ചകൾ ഏറെ ഹൃദ്യമായിരുന്നു.

 



[ad_2]

Source link