റോഡിലെ കോണ്‍ക്രീറ്റ് കട്ടകള്‍ നീക്കം ചെയ്തു; ഡെലിവറി ജീവനക്കാരന് ദുബായ് കിരീടാവകാശിയുടെ അഭിനന്ദനം

·

[ad_1]

ദുബായ്: നടുറോഡിലെ കോണ്‍ക്രീറ്റ് കട്ടകള്‍ നീക്കം ചെയ്ത ഡെലിവറി ജീവനക്കാരന് അഭിനന്ദനവുമായി ദുബായ് കിരീടാവകാശി. പാകിസ്താന്‍ സ്വദേശിയായ അബ്ദുല്‍ ഗഫൂര്‍ റോഡിലെ കോണ്‍ക്രീറ്റ് കട്ടകള്‍ നീക്കം ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ്.

ഡെലിവറി ജീവനക്കാരനെ കണ്ടെത്താന്‍ ട്വിറ്ററില്‍ ശൈഖ് ഹംദാന്‍ വീഡിയോ പങ്ക് വെക്കുകയും ചെയ്തിരുന്നു. നിരവധി ആളുകള്‍ ഷെയര്‍ ചെയ്ത ട്വീറ്റിനൊടുവില്‍ ജീവനക്കാരനെ കണ്ടെത്തുകയും ശൈഖ് ഹംദാന്‍ ഫോണില്‍ സംസാരിക്കുകയും ചെയ്തു. ഉടന്‍ തന്നെ നേരിട്ട് കാണണമെന്നും പറഞ്ഞിട്ടുണ്ട്.

ദുബായ് കിരീടാവകാശി വിളിച്ചു സംസാരിച്ചത് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നാണ് അബ്ദുല്‍ ഗഫൂര്‍ പ്രതികരിച്ചത്.

The post റോഡിലെ കോണ്‍ക്രീറ്റ് കട്ടകള്‍ നീക്കം ചെയ്തു; ഡെലിവറി ജീവനക്കാരന് ദുബായ് കിരീടാവകാശിയുടെ അഭിനന്ദനം appeared first on Media Vision News.



[ad_2]

Source link