പെരിയ ഇരട്ടക്കൊലപാതകം: സാക്ഷി പട്ടികയിൽ കുറ്റാരോപിതരും സിപിഎം നേതാക്കളും,അട്ടിമറി ശ്രമമെന്ന് ആരോപണം

പെരിയ ഇരട്ടക്കൊലപാതകം: സാക്ഷി പട്ടികയിൽ കുറ്റാരോപിതരും സിപിഎം നേതാക്കളും,അട്ടിമറി ശ്രമമെന്ന് ആരോപണം

🕔10:32, 10.Jun 2019

കാസർഗോഡ്: കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതകകേസിലെ കുറ്റപത്രത്തിൽ  സാക്ഷികളായി കുറ്റാരോപിതരും സിപിഎം നേതാക്കളും. പ്രതികളെ സഹായിക്കുന്ന തരത്തിലുള്ള സാക്ഷി മൊഴികളാണ് ഇവരുടേതായി രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നിൽ കേസ്  അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമുണ്ടെന്ന ആരോപണവുമായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ രംഗത്തെത്തി. സാക്ഷി മൊഴികളുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കൊലപാതകത്തിൽ പങ്കുണ്ടെന്ന് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും ബന്ധുക്കൾ ആരോപിച്ചവരാണ് സാക്ഷി പട്ടികയിലുള്ളത്.

Read Full Article
നിപ പ്രതിരോധം; കേരളത്തിന് കേന്ദ്ര സഹായം ഉറപ്പാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധൻ

നിപ പ്രതിരോധം; കേരളത്തിന് കേന്ദ്ര സഹായം ഉറപ്പാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധൻ

🕔11:34, 4.Jun 2019

ദില്ലി: കേരളത്തിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിന് എല്ലാ സഹായവും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധൻ. എയിംസിൽ നിന്നുള്ള സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. നിപ ചികിത്സക്കുള്ള മരുന്ന് വിമാനത്തിൽ കേരളത്തിലെത്തിക്കും. കേരളത്തിൽ മാത്രമല്ല കേന്ദ്രത്തിലും കൺട്രോൾ റൂം തുറക്കാനും തീരുമാനമായി. ഇത് വഴി രോഗ പ്രതിരോധ

Read Full Article
നിപ ജാഗ്രത; നേഴ്സുമാര്‍ ഉൾപ്പെടെ 4 പേര്‍ നിരീക്ഷണത്തിൽ, ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യമന്ത്രി

നിപ ജാഗ്രത; നേഴ്സുമാര്‍ ഉൾപ്പെടെ 4 പേര്‍ നിരീക്ഷണത്തിൽ, ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യമന്ത്രി

🕔11:30, 4.Jun 2019

കൊച്ചി: നിപ ബാധ സംശയിക്കുന്ന സാഹചര്യത്തിൽ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ആരോഗ്യ വകുപ്പ് ഊര്‍ജ്ജിതമാക്കിയെന്ന്  ആരോഗ്യമന്ത്രി കെകെ ശൈലജ. സ്ഥിതി ഗുരുതരമാണെങ്കിലും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല. രോഗ വ്യാപനം തടയാനും രോഗലക്ഷണങ്ങൾ ഉള്ളവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനും നടപടി എടുത്തിട്ടുണ്ട്. ഭയമല്ല വേണ്ടത് ജാഗ്രതയാണെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ വിശദീകരിച്ചു. കൊച്ചി സ്വകാര്യ ആശുപത്രിയിൽ

Read Full Article
നിപ സംശയം: എറണാകുളത്ത് കൺട്രോൾ റൂം, മൂന്ന് മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാര്‍ഡ്

നിപ സംശയം: എറണാകുളത്ത് കൺട്രോൾ റൂം, മൂന്ന് മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാര്‍ഡ്

🕔17:53, 3.Jun 2019

കൊച്ചി/ തൃശൂര്‍: സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗിക്ക് നിപ ബാധ സംശയിക്കുന്ന സാഹചര്യത്തിൽ എറണാകുളത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിന് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ മുൻ പരിചയം ഉള്ള ഡോക്ടര്‍മാര്‍ അടങ്ങിയ ആറംഗ സംഘം കോഴിക്കോട്ടു നിന്ന് കൊച്ചിയിലെത്തുന്നുണ്ട്. പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസോലേഷൻ വാര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്.

Read Full Article
‘നിപ’ ജാഗ്രത: ആരോഗ്യമന്ത്രി കൊച്ചിയിലേക്ക്, ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നു

‘നിപ’ ജാഗ്രത: ആരോഗ്യമന്ത്രി കൊച്ചിയിലേക്ക്, ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നു

🕔11:52, 3.Jun 2019

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് ‘നിപ’ രോഗബാധ സംശയിക്കുന്ന സാഹചര്യത്തിൽ കൊച്ചിയിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഉന്നതതലയോഗം ചേരുകയാണ്. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിലാണ് യോഗം നടത്തുന്നത്. ആരോഗ്യവകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഗഡെ ഇന്ന് രാവിലെത്തന്നെ കൊച്ചിയിലെത്തിയിരുന്നു. യോഗത്തിന് ശേഷം സെക്രട്ടറി ആശുപത്രിയിലെത്തി സജ്ജീകരണങ്ങൾ വിലയിരുത്തും. അൽപസമയത്തിനകം ആരോഗ്യമന്ത്രിയും കൊച്ചിയിലെത്തും. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ

Read Full Article
മോദി സ്തുതിയിൽ ഉറച്ച് നിൽക്കുന്നു; വിശദീകരണം ചോദിച്ച കോൺഗ്രസിന് അബ്ദുള്ളക്കുട്ടിയുടെ മറുപടി

മോദി സ്തുതിയിൽ ഉറച്ച് നിൽക്കുന്നു; വിശദീകരണം ചോദിച്ച കോൺഗ്രസിന് അബ്ദുള്ളക്കുട്ടിയുടെ മറുപടി

🕔11:46, 3.Jun 2019

കണ്ണൂര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി എഫ്ബി പോസ്റ്റിട്ടതിന് കെപിസിസി ആവശ്യപ്പെട്ട വിശദീകരണത്തിന് മറുപടിയുമായി എപി അബ്ദുള്ളക്കുട്ടി. ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നരേന്ദ്രമോദിയെ പുകഴ്ത്തി  അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം വൻ വിവാദമായതോടെയാണ് കെപിസിസി ഇക്കാര്യത്തിൽ വിശദീകരണം തേടിയത്. പാര്‍ട്ടിയിൽ നിന്ന് പുറത്താക്കുന്നതിനുള്ള തീരുമാനവുമായി കോൺഗ്രസ് നേതൃത്വം മുന്നോട്ട് പോകുന്നതിനിടെയാണ് മോദിയെ പ്രകീര്‍ത്തിക്കുന്ന എഫ്ബി പോസ്റ്റിൽ ന്യായീകരണവുമായി അബ്ദുള്ളക്കുട്ടി

Read Full Article
വാട്സ് ആപ്പിലെ ഗുരുതര പിഴവ് കണ്ടെത്തിയ വിദ്യാര്‍ത്ഥിക്ക് ഫേസ്ബുക്കിന്‍റെ ആദരം

വാട്സ് ആപ്പിലെ ഗുരുതര പിഴവ് കണ്ടെത്തിയ വിദ്യാര്‍ത്ഥിക്ക് ഫേസ്ബുക്കിന്‍റെ ആദരം

🕔11:44, 3.Jun 2019

മങ്കൊമ്പ്: വാട്സ് ആപ്പിലെ ഗുരുതര പിഴവ് കണ്ടെത്തിയ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിക്ക് ഫേസ്ബുക്കിന്‍റെ ആദരം. പത്തനംതിട്ട മൗണ്ട് സിയോണ്‍ കോളേജ് ഓഫ് എന്‍ജിനീയറിങിലെ ബി ടെക് വിദ്യാര്‍ത്ഥിയായ കെ എസ് അനന്തകൃഷ്ണനാണ് ഫെയ്സ്ബുക്കിന്‍റെ അംഗീകാരം ലഭിച്ചത്. ഉപയോക്താക്കള്‍ അറിയാതെ വാട്സ് ആപ്പ് ഫയലുകള്‍ മറ്റുള്ളവര്‍ക്ക് പൂര്‍ണമായും നീക്കം ചെയ്യാമെന്ന പിഴവാണ് 19-കാരനായ അനന്തകൃഷ്ണന്‍ കണ്ടെത്തിയത്. രണ്ടുമാസം മുമ്പാണ്

Read Full Article
പെട്രോളിനും ഡീസലിനും വിടപറയാനൊരുങ്ങി കേരളം, മന്ത്രി ബ്രിട്ടനിലേക്ക്!

പെട്രോളിനും ഡീസലിനും വിടപറയാനൊരുങ്ങി കേരളം, മന്ത്രി ബ്രിട്ടനിലേക്ക്!

🕔11:59, 2.Jun 2019

തിരുവനന്തപുരം: ഇലക്ട്രിസിറ്റി വെഹിക്കിള്‍ പോളിസി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനങ്ങളില്‍ ഒന്നാകാന്‍ കേരളം തയ്യാറെടുക്കുന്നതായി മന്ത്രി എ കെ ശശ്രീന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.  ഇവി പോളിസി വികസിപ്പിക്കാനുള്ള കേരള സര്‍ക്കാറിന്‍റെ പദ്ധതികളില്‍ പങ്കാളികളാകാന്‍ താല്‍പര്യം പ്രകടിപ്പിച്ച ബ്രീട്ടിഷ് ഹൈക്കമീഷണറുമായുള്ള ചര്‍ച്ചയ്ക്കായി ഏഴ് ദിവസത്തെ ബ്രിട്ടന്‍ സന്ദര്‍ശനത്തിന് യാത്രതിരിക്കുകയാണെന്ന് അറിയിച്ചു കൊണ്ടാണ് എ കെ ശശ്രീന്ദ്രന്‍റെ

Read Full Article
സുക്കര്‍ബര്‍ഗിന് സ്ഥാനം നഷ്ടപ്പെടില്ല; രാജി ആവശ്യം പൊളിഞ്ഞത് ഇങ്ങനെ

സുക്കര്‍ബര്‍ഗിന് സ്ഥാനം നഷ്ടപ്പെടില്ല; രാജി ആവശ്യം പൊളിഞ്ഞത് ഇങ്ങനെ

🕔11:49, 2.Jun 2019

സന്‍ഫ്രാന്‍സിസ്കോ:  ഫേസ്ബുക്ക് സ്ഥാപകനും മേധാവിയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് സ്ഥാനം നഷ്ടപ്പെടില്ല. അടുത്തിടെ ഫേസ്ബുക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ മൂലം പ്രതിസന്ധിയിലായ ഫേസ്ബുക്ക് ഡയറക്ടർ ബോർഡിൽ നിന്നും സുക്കർബർഗിനെ പുറത്താക്കണോ എന്നതില്‍ നടന്ന വോട്ടെടുപ്പില്‍ സുക്കര്‍ബര്‍ഗ് ആധിപത്യം നേടിയെന്നാണ് റിപ്പോര്‍ട്ട്.  മെയ് 30നാണ് ഫേസ്ബുക്ക് ഡയറക്ടർ ബോർഡ് യോഗം നടന്നത്. സ്വകാര്യതയിലെ വിട്ടുവീഴ്ചകളും സുരക്ഷാവീഴ്ചകളും ഉന്നയിച്ച് സുക്കര്‍ബര്‍ഗിനെതിരെ

Read Full Article
സുരക്ഷാ ഭീഷണി; വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ അപ്ഡേറ്റ് ചെയ്യണമെന്ന് മൈക്രോസോഫ്റ്റ്

സുരക്ഷാ ഭീഷണി; വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ അപ്ഡേറ്റ് ചെയ്യണമെന്ന് മൈക്രോസോഫ്റ്റ്

🕔11:44, 2.Jun 2019

സാന്‍ഫ്രാന്‍സിസ്കോ: വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യണമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. മാല്‍വെയര്‍ ആക്രമണ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് മൈക്രോസോഫ്റ്റ് വിശദീകരിച്ചു. ഒരു മില്ല്യണ്‍ കമ്പ്യൂട്ടറുകളാണ് അപകടത്തിലായിരിക്കുന്നത്. വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ വോമബിള്‍ ആണെന്നും സുരക്ഷാപ്രശ്നം നിലനില്‍ക്കുന്നതിനാല്‍ വിന്‍ഡോസ് ഉപയോക്താക്കള്‍ എത്രയും വേഗം കമ്പ്യൂട്ടര്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്‍കിയത്. വിന്‍ഡോസിലെ സുരക്ഷാ പിഴവുകള്‍ മൂലം മാന്‍വെയറുകള്‍

Read Full Article

Recent