Religious

  • മത സംഘടനകള്‍ ആത്മപരിശോധന നടത്തണമെന്ന് മന്ത്രി കെ ടി ജലീല്‍

    ·

    തിരുവനന്തപുരം: കോളജില്‍ മുഖം മറച്ചുള്ള വസ്​ത്രധാരണം നിരോധിച്ച എംഇഎസിന്‍റെ നടപടിയ്ക്ക് പിന്തുണയുമായി മന്ത്രി കെ ടി ജലീല്‍. മതം അനുശാസിക്കാത്ത വസ്ത്രധാരണ രീതി തുടരേണ്ടതുണ്ടോയെന്ന് മുസ്ലിം മത സംഘടനകള്‍ ആത്മപരിശോധന നടത്തണമെന്ന് കെ ടി ജലീല്‍ പറഞ്ഞു. ഹജ്ജ് ചെയ്യുമ്ബോഴും നിസ്കരിക്കുമ്ബോഴും മുസ്ലീം സ്ത്രീകള്‍ മുഖം മറയ്ക്കാറില്ല. സ്ത്രീകള്‍ മുഖവും പുറംകൈയും മറയ്ക്കരുതെന്ന് ഇസ്ലാം മതം പറയുന്നുമുണ്ട്. ഇങ്ങനെയെല്ലാമായിട്ടും ബുര്‍ഖ ധരിക്കണമെന്ന് ചിലര്‍ വാശിപിടിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, വസ്ത്രധാരണ രീതിയില്‍ ഏതെങ്കിലും ഒരു തീരുമാനം…

    Read More

  • എം.ഇ.എസിന്റെ നിലപാട് മൗലികാവകാശങ്ങളുടെ ലംഘനം: സമസ്ത

    ·

    കോഴിക്കോട്: പെണ്‍കുട്ടികളുടെ വസ്ത്രധാരണയുമായി ബന്ധപ്പെട്ട് എം.ഇ.എസ് കൈക്കൊണ്ട നടപടി ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ പൗരന്മാര്‍ക്ക് അനുവദിച്ച മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും എം.ഇ.എസിന്റെ കലാലയങ്ങളില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മുഖം മറച്ച വസ്ത്രധാരണ അനുവദിക്കില്ലെന്ന സര്‍ക്കുലര്‍ അംഗീകരിക്കാനാവില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം അഭിപ്രായപ്പെട്ടു. സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രധാരണ രീതികളെ കുറിച്ച് ശരീഅത്ത് വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ത്രീകളുടെ മുഖാവരണം സംബന്ധിച്ച് വിശുദ്ധ ഖുര്‍ആനും നബിചര്യയും പ്രത്യേകം പരാമര്‍ശിച്ചിട്ടുള്ളതാണ് എന്നിരിക്കെ അത്തരം വിഷയങ്ങളില്‍ ഭേദഗതി വരുത്താന്‍ ആര്‍ക്കും…

    Read More