മഴക്കാലം വരുന്നു ഒപ്പം പകര്‍ച്ചവ്യാധികളും ; മുന്‍കരുതലെടുക്കാം

webdesk
By webdesk May 18, 2019 14:29

ശുചിത്വമില്ലായ്മ, പ്രത്യേകിച്ച്‌ പരിസര ശുചിത്വത്തിലുള്ള അലംഭാവമാണു ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിന് പലപ്പോഴും ഇടയാക്കുന്നത്.
ആഴ്ചതോറും നമ്മുടെ ചുറ്റുപാടുകള്‍ നിരീക്ഷിച്ചു കൊതുകു വളരുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നതിലൂടെ കൊതുകു പരത്തുന്ന രോഗങ്ങളെ തടയാന്‍ സാധിക്കും. ഇതിനായി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
കെട്ടിക്കിടക്കുന്ന വെള്ളത്തിലാണു ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ടു പെരുകുന്നത്. അതിനാല്‍ ഫ്രിജിനു പിന്നിലെ ട്രേ, ചെടിച്ചട്ടികള്‍ക്കടിയിലെ പാത്രം തുടങ്ങിയവയിലെ വെള്ളം ആഴചയിലൊരിക്കല്‍ മാറ്റി കൊതുകു വളരുന്നില്ലെന്ന് ഉറപ്പ് വരുത്തുക. ∙ വെള്ളം ശേഖരിക്കുന്ന പത്രങ്ങള്‍, ടാങ്കുകള്‍ തുടങ്ങിയവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം. കൊതുക് കടക്കാത്ത വിധം ഇവ അടച്ചു വയ്ക്കുക.
∙ വീടിന്റെ ടെറസും സണ്‍ഷേഡും വെള്ളം കെട്ടിനില്‍ക്കാത്ത വിധം പണിയുക. കെട്ടിനില്‍ക്കുന്നുണ്ടെങ്കില്‍ ആഴ്ചയിലൊരിക്കല്‍ അത് ഒഴുക്കിക്കളയുക.
∙ മാലിന്യം നീക്കേണ്ടതും ആഴ്ചയിലൊരിക്കല്‍ വീടിനകത്തും പരിസരത്തും സ്ഥാപനങ്ങളിലും കൊതുകിന്റെ ഉറവിട നശീകരണം (ഡ്രൈ ഡേ ആചരണം) നടത്തുക.
വ്യക്തിശുചിത്വം
∙ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ തയാറാക്കുന്ന ഭക്ഷണ പാനീയങ്ങള്‍ പലപ്പോഴും ഭക്ഷ്യ വിഷബാധയ്ക്കും വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവയ്ക്കും കാരണമാകുന്നു.
∙ ശീതള പാനീയങ്ങളില്‍ ചേര്‍ക്കുന്ന ഐസ് ശുദ്ധമായ വെള്ളത്തിലല്ല പലപ്പോഴും തയാറാക്കുന്നത് എന്നതിനാല്‍ കഴിവതും അവ കഴിക്കരുത്.
∙ ഭക്ഷണം കഴിക്കുന്നതിന് മുന്‍പും പുറത്തുപോയി വരുമ്ബോഴും ശൗചാലയം ഉപയോഗിച്ച ശേഷവും കൈകള്‍ സോപ്പുപയോഗിച്ച്‌ നന്നായി കഴുകണം.
∙ ചുമയ്ക്കുമ്ബോള്‍ മൂക്കും വായും തൂവാല കൊണ്ടു മറയ്ക്കുന്നതും കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചു വൃത്തിയായി കഴുകുന്നതും വഴി വായു വഴി പകരുന്ന വൈറല്‍ പനി, എച്ച്‌ വണ്‍ എന്‍ വണ്‍ എന്നിവ ഒരു രിധി വരെ പ്രതിരോധിക്കാനാകും

webdesk
By webdesk May 18, 2019 14:29
Write a comment

No Comments

No Comments Yet!

Let me tell You a sad story ! There are no comments yet, but You can be first one to comment this article.

Write a comment
View comments

Write a comment

<

Recent