ശസ്ത്രക്രിയയില്‍ പിഴവ്; മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണം

webdesk
By webdesk May 16, 2019 16:41

കോഴിക്കോട്: ശസ്ത്രക്രിയയില്‍ പിഴവ് കാരണം യുവാവിന്റെ വൃക്കകള്‍ തകരാറിലായെന്ന് പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി ചേമഞ്ചേരി സ്വദേശി ബൈജുവിന്റെ വൃക്കകളാണ് തകരാറിലായിരിക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ 13 നാണ് ബൈജുവിന് പിത്തായത്തിലെ കല്ല് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയത്. താക്കോല്‍ ദ്വാര സര്‍ജറിയിലൂടെയാണ് കല്ല് നീക്കം ചെയ്തത്. രണ്ട് ദിവസം കഴിഞ്ഞാല്‍ ആശുപത്രി വിടാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ രോഗി ഗുരുതരാവസ്ഥയിലായി. ശസ്ത്രക്രിയയ്ക്ക് ശേഷം പിത്താശയത്തിലെ നീര് പുറത്തുപോകാന്‍ ട്യൂബ് ഇടണം. എന്നാല്‍ ഈ ട്യൂബ് ഇട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗിക്ക് രണ്ട് തവണ ഡയാലിസിസ് ചെയ്തു. കൂടുതല്‍ പരിശോധന നടത്താന്‍ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകാനും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ എഴുതി നല്‍കി. എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം.

ചികിത്സാ രേഖകള്‍ അടക്കമാണ് ഡോക്ടമാര്‍ക്കതിരെ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

webdesk
By webdesk May 16, 2019 16:41
Write a comment

No Comments

No Comments Yet!

Let me tell You a sad story ! There are no comments yet, but You can be first one to comment this article.

Write a comment
View comments

Write a comment

<

Recent