ലൂസിഫറിന് പുതിയ കളക്ഷൻ റെക്കോർഡ്…

webdesk
By webdesk May 16, 2019 15:36

മലയാള സിനിമയിലെ ‘മോഹന്‍ലാല്‍ ഹിറ്റ്‌സില്‍’ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ചിത്രമായിരുന്നു പുലിമുരുകന്‍. 150 കോടി ക്ലബില്‍ കയറിയ ചിത്രത്തിന്റെ റെക്കോര്‍ഡ് പൊളിച്ചടുക്കി മുന്നേറുകയാണ് നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ‘ലൂസിഫര്‍’. റിലീസ് ചെയ്ത് വെറും 50 ദിവസംകൊണ്ട് ചിത്രം 200 കോടി ക്ലബില്‍ സ്ഥാനം പിടിച്ചു. സന്തോഷ വാര്‍ത്ത അറിയിച്ച്‌ ആശീര്‍വാദ് സിനിമാസ് പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ആരാധകര്‍ ഇക്കാര്യം അറിയുന്നത്.

കേരളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തുള്ള തിയേറ്ററുകളില്‍ നിന്നും ഗള്‍ഫ് അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നും റെക്കോര്‍ഡ് കളക്ഷനാണ് ലൂസിഫറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഇപ്പോഴും 200ല്‍ അധികം തിയേറ്ററിലാണ് ചിത്രം ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്നത്. ലൂസിഫര്‍ റിലീസ് ചെയ്ത് 50 ദിവസങ്ങള്‍ പിന്നിട്ടതിന്റെ ഭാഗമായി ചിത്രം ഓണ്‍ലൈന്‍ സ്ട്രീമിങ് ആപ്പായ ആമസോണിലും ലഭിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ആമസോണിണ് ചിത്രത്തിന്റെ പകര്‍പ്പവകാശം പോയത് 13 കോടി രൂപയ്ക്കാണ്.

നടന്‍ ഭരത് ഗോപിയുടെ മകനും നടനും തിരക്കഥാകൃത്തുമായ മുരളീ ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ. ആശീര്‍വാദ് സിനിമാസിന്റെ ബാനറലില് ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബോളിവുഡ് താരമായ വിവേക് ഒബ്‌റോയ്, മഞ്ജു വാര്യര്‍, സായ്കുമാര്‍, ടോവിനോ തോമസ്, ബാല, ഇന്ദ്രജിത്ത് തുടങ്ങിയ നീണ്ട നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ഒരേ സമയം മൂന്ന് ഭാഷകളില്‍ ആണ് ചിത്രം റിലീസ് ചെയ്തത്. മലയാളത്തിന് ഒപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും ലൂസിഫര്‍ എത്തിയിരുന്നു. തമിഴില്‍ മോഹന്‍ലാല്‍ തന്നെയാണ് ഡബ്ബ് ചെയ്യുന്നത് എന്നുള്ള പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. മലയാള സിനിമക്ക് ഇതുവരെ ലഭിക്കാത്ത വലിയ റിലീസ് തന്നെയാണ് ഫാര്‍സ് ഫിലിംസ് ജിസിസിയില്‍ ഒരുക്കിയത്. ഓരോ ദിനവും 24 ഷോകള്‍ വീതം വരെ ഒരു സെന്ററില്‍ കളിക്കുന്നു എന്നുള്ള പ്രത്യേകതയും റെക്കോര്‍ഡ് ലൂസിഫര്‍ സ്വന്തമാക്കി ഇരിക്കുക ആയാണ്. കൂടാതെ, ബഹ്‌റൈന്‍ സിനിമ റിലീസ് ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള സിനിമക്ക് 7 തീയറ്ററുകളില്‍ 10 സ്‌ക്രീനില്‍ ആയി ദിനംപ്രതി 50കളില്‍ ഏറെയാണ് നടത്തുന്നത്.

പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങിയ ലൂസിഫറില്‍ രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് ലാലേട്ടന്‍ എത്തിയത്.

webdesk
By webdesk May 16, 2019 15:36
Write a comment

No Comments

No Comments Yet!

Let me tell You a sad story ! There are no comments yet, but You can be first one to comment this article.

Write a comment
View comments

Write a comment

<

Recent